സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവം കടുപ്പിച്ച് അമിത്ഷാ; റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രാലയം; ഉത്തരംമുട്ടി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

മഹാരാഷ്ട്ര പോലീസിന്റെ സാന്നിധ്യത്തില്‍ രണ്ടു സന്യാസികള്‍ ഉള്‍പ്പെടെയുള്ളവരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതില്‍ വിശദീകരണം തേടി ആഭ്യന്തരമന്ത്രാലയം. സംഭവത്തില്‍ 101 പേരെ അറസ്റ്റു ചെയ്തിരുന്നു. സംഭവത്തില്‍ കൃത്യമായ വിശദീകരണം ഉടന്‍ നല്‍കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കേറയോട് ആവശ്യപ്പെട്ടു. സന്യാസിമാരുടെ കൊലയില്‍ ഉടന്‍ നടപടിയെടുക്കണം. അന്വേഷണം അട്ടിമറിക്കരുതെന്നും ഇങ്ങനെ ഉണ്ടായാല്‍ കേന്ദ്രം ഇടപെടുമെന്ന താക്കീതും അമിത് ഷാ നല്‍കിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല്‍ഘാര്‍ ജില്ലയില്‍ ഗന്ധ്ഛിന്‍ഛ്‌ലെ ഗ്രാമത്തിലാണ് സന്യാസിമാരെ അക്രമികള്‍ കൊന്നത്. ആദ്യം ആക്രമണത്തില്‍നിന്ന് സംരക്ഷിക്കാനെത്തിയ പോലീസ് ഇരുനൂറിലേറെ വരുന്ന ആയുധധാരികളായ അക്രമികള്‍ക്കിടയിലേക്ക് സന്യാസിമാരെ കൊണ്ടുവരികയായിരുന്നു. അവര്‍ അടിച്ചും ആയുധങ്ങള്‍ കൊണ്ട് ആക്രമിച്ചും കൊന്നു.
ഏപ്രില്‍ 16 നാണ് ഈ സംഭവം നടക്കുന്നത്. മുംബൈയില്‍നിന്ന് 125 കിലോ മീറ്റര്‍ മാത്രമകലെയാണ് പ്രദേശം. ഇത്രദിവസമായിട്ടും മാധ്യമങ്ങളോ സര്‍ക്കാരോ ഇതേക്കുറിച്ച് അക്ഷരം മിണ്ടിയില്ല. കോണ്‍ഗ്രസ്- ശിവസേനാ ഭരണവും കമ്യൂണിസ്റ്റ് സ്വാധീനമേറയുള്ള പ്രദേശത്തെ രാഷ്ട്രീയ നേതാക്കളും ഇതേക്കുറിച്ച് പുറത്തു പറഞ്ഞില്ല. 19 ന് ചില സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഭീകരമായ ആള്‍ക്കൂട്ട ആക്രമണ വിവരം പുറം ലോകമറിഞ്ഞത്. ആള്‍ക്കൂട്ടം മൂന്ന് വാഹനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. രണ്ടെണ്ണം പോലീസിന്റേതാണ്. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. കൊല്ലപ്പെട്ട രണ്ട് സന്യാസിമാര്‍ ചിക്‌നേ മഹാരാജ് കല്‍പ്പവൃക്ഷ് ഗിരി (70), സുശീല്‍ ഗിരി മഹാരാജ് (35) എന്നിവരാണ്. ഇരുവരും വാരാണസി ശ്രീ പഞ്ച് ദസ്‌നം ജുനാ അഖാഡയില്‍നിന്നുള്ളവരാണ്. മൂന്നാമത്തേയാള്‍ ഇവരുടെ ഡ്രൈവര്‍ നീലേഷ് തെല്‍ഗേനാണ് (35). ഏറെ പ്രസിദ്ധമായ ജുനാ അഖാഡ രാജ്യത്തെ ഏറ്റവും പുരാതന സന്യാസി സമൂഹമാണ്. ഈ അഖാഡയുടെ തലപ്പത്തെ സമിതിയായ മഹാമണ്ഡലേശ്വറിന്റെ അടുത്ത തലവനായി ദളിത് സമൂഹത്തില്‍നിന്ന് വന്ന സന്യാസിയെ ചുമതലപ്പെടുത്തിയ വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു.
ഗ്രാമത്തിലെ പോലീസ് സ്റ്റേഷനായ കാസായിലെ അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ ആനന്ദ്‌റാവു കാലെ പറയുന്നതിങ്ങനെ: മൂന്നു പേര്‍ ഒരു എക്കോ വാനില്‍ നാസിക്കില്‍ നിന്ന് വരികയായിരുന്നു. വാഹനം ഗന്ധ്ഛിന്‍ഛ്‌ലെ ഗ്രാമത്തില്‍ ദഭാദി- ഖാന്‍വെല്‍ റോഡില്‍ ഒരു കൂട്ടം ആളുകള്‍ തടഞ്ഞ് ആക്രമിച്ചു. ഡ്രൈവര്‍ രക്ഷപ്പെട്ട് പോലീസിനെ അറിയിച്ചു. ഞങ്ങള്‍ ഓടിയെത്തി രക്ഷപ്പെടുത്തി. സന്യാസിമാര്‍ അവരുടെ ഗുരു മഹന്ത് രാമഗിരി ഗുജറാത്തില്‍ സമാധിയായതിനെ തുടര്‍ന്ന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്ക് അഖാഡ എഴുതിയ കത്തില്‍ വിശദീകരിക്കുന്നു.
എന്നാല്‍ ഏതാനും ദിവസങ്ങളായി ആ പ്രദേശത്ത് ഒരു അഭ്യൂഹം പരക്കുന്നുണ്ടായിരുന്നു. അവയവ മാഫിയയെ സഹായിക്കാനായി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം പ്രദേശത്ത് കറങ്ങി നടക്കുന്നു എന്നായിരുന്നു അഭ്യൂഹം. ഇതേ തുടര്‍ന്ന് ഗ്രാമവാസികള്‍ നിരീക്ഷണത്തിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. ഈ അഭ്യൂഹങ്ങള്‍ കാരണം രണ്ട് ആക്രമണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമത്തിലുണ്ടായി. സന്നദ്ധ പ്രവര്‍ത്തകന്‍ കൂടിയായ ഡോ വിശ്വാസ് വാല്‍വിക്ക് നേരെ ബുധനാഴ്ച ആക്രമണം ഉണ്ടായി. ലോക്ഡൗണില്‍ വഴിമുട്ടിയ ആദിവാസികള്‍ക്ക് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോയതായിരുന്നു ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം. നേരത്തെയുള്ള അഭ്യൂഹം കാരണം അവര്‍ക്കുനേരെയും ഗ്രാമവാസികളുടെ ആക്രമണം ഉണ്ടായി. അവരെ രക്ഷിക്കാന്‍ പോയ പൊലീസ് സംഘത്തിന് നേരെയും ആക്രമണം ഉണ്ടായി. കാസ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ഈ അക്രമങ്ങള്‍. ഇതേ സ്ഥലത്ത് തന്നെയാണ് ഈ ആള്‍ക്കൂട്ട കൊലപാതകവും ഉണ്ടായത്. 10 ദിവസം മുമ്പ് അതുവഴി ദാദ്ര ഗനര്‍ഹവേലിയിലേക്ക് പോയ അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയും ഗ്രാമീണരുടെ ആക്രമണം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha























