ലക്ഷണങ്ങള്‍ പ്രകടമല്ലാതെ രോഗമുള്ളവര്‍ ഏറെ, മുംബൈ വലയുന്നു

മുബൈയില്‍ ആശുപത്രികള്‍ രോഗികളെക്കൊണ്ടു നിറയുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുളള നഗരമായ സ്ഥിതി അതീവ ഗുരുതരം. മലയാളികള്‍ ഉള്‍പ്പെടെ കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരും കൂടുന്നു. 53 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ല.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മൂവായിരത്തില്‍ നിന്ന് 4000 ആയത് വെറും 3 ദിവസം കൊണ്ടാണ്. രോഗികളുടെ എണ്ണം 1000 എത്താന്‍ ഒരുമാസമെടുത്തപ്പോള്‍ 6 ദിവസം കൊണ്ട് 2000, നാലു ദിവസം കൊണ്ട് 3000 എന്നിങ്ങനെ പിന്നീടു കുതിച്ചുയര്‍ന്നു. നിലവില്‍ ആകെ കോവിഡ് രോഗികള്‍ 4666. മരണം: 232.
ബോംബെ ആശുപത്രിയില്‍ 2 മലയാളി നഴ്‌സുമാര്‍ക്കു കൂടി കോവിഡ്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളായ മലയാളി നഴ്‌സുമാര്‍ 119. മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച രോഗം കണ്ടെത്തിയ 552-ല്‍ 456 പേരും മുംബൈയിലാണ്. നഗരത്തില്‍ ആകെ രോഗികള്‍ 3032. ഭൂരിഭാഗം പേര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലെന്നതാണ് ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു ഘടകം. ധാരാവിയില്‍ രോഗികള്‍ 168 ആയി. ഇവിടെ മരിച്ചതു 11 പേര്‍. രോഗം ബാധിച്ച മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ച മുംബൈ മേയറും ഹോം ക്വാറന്റീനില്‍. അതേസമയം, നിയന്ത്രണങ്ങളില്‍ അയവു വന്നതിനു പിന്നാലെ മുംബൈയില്‍ പലയിടങ്ങളിലും തിരക്കേറി.
ഡല്‍ഹിയില്‍ 4 മലയാളി നഴ്‌സുമാര്‍ക്കു കൂടി കോവിഡ്. ഇരുപതോളം മലയാളി നഴ്‌സുമാരാണ് ആകെ രോഗബാധിതര്‍. തമിഴ്‌നാട്ടില്‍ രോഗികള്‍ 1520 ആയി. 55 വയസ്സുകാരന്‍ കൂടി മരിച്ചതോടെ മരണസംഖ്യ 17. സുഖപ്പെട്ടവര്‍ 457.കര്‍ണാടകയില്‍ കോവിഡ് ബാധിതര്‍ 408. മേയ് 3 വരെ കര്‍ശന ലോക്ഡൗണ്‍ എന്നു സംസ്ഥാന സര്‍ക്കാര്‍.
https://www.facebook.com/Malayalivartha























