മൂന്നു സേനകളുടേയും കേന്ദ്രങ്ങളില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തകരെ ആദരിക്കും; രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ സേനകൾ സജ്ജം

നാളെ മെയ് മാസം 3-ാം തീയതിയാണ് മൂന്നു സേനകളുടേയും കേന്ദ്രങ്ങളില്‍ കൊറോണ പ്രതിരോധപ്രവര്‍ത്തകരെ ആദരിക്കല്‍ നടക്കുക. കൊറോണ പ്രതിരോധ പ്രവർത്തകരെ കൊച്ചിയിൽ നാളെ നാവിക സേന ആദരിക്കും. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റേയും മുഴുവന്‍ സേനകളുടേയും സംയുക്തമായ തീരുമാനപ്രകാരമാണ് ആദരിക്കൽ.
മുമ്പ് കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ഏതു സാഹചര്യവും നേരിടാൻ സേനകൾ സജ്ജമാണെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. കര, നാവിക, വ്യോമ സേനകളെ വൈറസ് ബാധയിൽനിന്നു സംരക്ഷിക്കാൻ നടപടികളെടുത്തിട്ടുണ്ട്. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ സഹായിക്കാൻ സേനകൾ സജ്ജമാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള സേനകളുടെ വൈദഗ്ധ്യം ഉപയോഗിക്കും. ജമ്മു കശ്മീർ അതിർത്തിയിലെ പാക്ക് ആക്രമണത്തെയും നേരിടുന്നു. പാക്ക് അധീന കശ്മീരിലെ ഭീകര താവളങ്ങൾ ആക്രമിച്ച്, ഇന്ത്യൻ മണ്ണിൽ കാലുകുത്തും മുൻപേ ഭീകരരെ വധിക്കാൻ കഴിഞ്ഞതായും രാജ്നാഥ് ചൂണ്ടിക്കാട്ടി.
എന്തായാലും നാളെ കേരളത്തിലെ നാവിക സേന എറണാകുളത്താണ് ചടങ്ങ് നടത്തുക. സതേണ്‍ നേവല്‍ കമാന്റിലെ സൈനികര്‍ എറണാകുളം ജില്ലാ ആശുപത്രി സന്ദര്‍ശിക്കും. ജില്ലയെ കൊറോണ മുക്തമാക്കി ഗ്രീന്‍ സോണിലേക്കെത്തിച്ച ജില്ലാ ഭരണകൂടം, ജില്ലാ ആരോഗ്യവകുപ്പധികൃതര്‍, പോലീസുദ്യോഗസ്ഥര്‍, ജില്ലാ ആശുപത്രിയിലെ ആരോഗ്യപവര്‍ത്തകര്‍ എന്നിവരെ ആദരിക്കും. ആശുപത്രിക്ക് മുന്നില്‍ വാദ്യങ്ങളോട് കൂടിയ ചടങ്ങാണ് നടത്തുക. ചേതക് ഹെലികോപ്റ്റര്‍ ആശുപത്രികള്‍ക്ക് മുകളിലൂടെ പറന്ന് പഷ്പവൃഷ്ടി നടത്തും. തുടര്‍ന്ന് രാവിലെ 10.30ന് എറണാകുളും മറൈന്‍ ഡ്രൈവില്‍ ഡോണിയര്‍, സീ കിംഗ്, അഡ്വാന്‍സ്ഡ് ലൈറ്റ് വെയിറ്റ് ഹെലികോപ്റ്റര്‍ എന്നിവയുടെ അഭ്യാസപ്രകടനങ്ങൾ നടത്തുമെന്നും നാവികസേന അറിയിച്ചു. ഇതിനോടൊപ്പം സമുദ്രത്തില്‍ അതിവേഗ തിരച്ചില്‍ ബോട്ടുകളുടെ പ്രകടനങ്ങൾ നടത്തുമെന്ന് തീരസംരക്ഷണ സേനയും അറിയിച്ചു.
വൈകിട്ട് 7.30ന് നാവികസേനയുടേയും തീരസംരക്ഷണ സേനയുടേയും കപ്പലുകള്‍ അണിനിരന്ന് വൈദ്യുത ദീപാലങ്കാരവും കരിമരുന്ന് പ്രയോഗവും നടത്തുമെന്നും സേനാ വക്താവ് അറിയിച്ചു. ഇതിനൊപ്പം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന യുദ്ധകപ്പലുകളില്‍ നിന്നുകൊണ്ട് സൈന്യത്തിന്റെ വൃന്ദവാദ്യ സംഗീതവും കൊറോണ പോരാളികള്‍ക്ക് ആദരമർപ്പിച്ച് കൊണ്ട് സമർപ്പിക്കും
https://www.facebook.com/Malayalivartha























