എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ 50,000 രൂപവീതം നല്‍കുന്നു? സത്യാവസ്ഥ ഇങ്ങനെ....

റേഷന്‍ കാര്‍ഡുടമകള്‍ക്ക് 50,000 രൂപവീതം നല്‍കുമെന്ന തരത്തിലുള്ള വാർത്ത നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. രാഷ്ട്രീയ ശിക്ഷിത് ബേരോജാര്‍ യോജന പ്രകാരം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 50,000 രൂപവീതം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെന്നായിരുന്നു സാമൂഹ്യമാദ്ധ്യമങ്ങളിലെ വ്യാജ പ്രചരണം. എന്നാൽ ജനങ്ങളിൽ ഇത്തരത്തിലുള്ള വാർത്ത ഏറെ ആശയക്കുഴപ്പത്തിന് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു പദ്ധതി കേന്ദ്രസക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തത്.
കൊവിഡിനെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ 1.7 ലക്ഷംകോടി രൂപയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആര്‍.എസ്.ബി.വൈ ഡോട്ട്‌ഓര്‍ഗ് എന്ന പേരിലുള്ള വെബ്‌സൈറ്റ് റേഷന്‍ കാര്‍ഡുടമകള്‍ക്കും 50,000 രൂപനല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി അറിയിച്ചത്. ആദ്യം അപേക്ഷിക്കുന്ന 40,000പേര്‍ക്ക് ഓണ്‍ലൈനായി പണം ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കുമെന്നാണ് വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്. എന്നാൽ സത്യാവസ്ഥ എന്താണെന്ന് വ്യക്തമാക്കി അധികൃതർ തന്നെ രംഗത്ത് വരുകയായിരുന്നു.
https://www.facebook.com/Malayalivartha
























