Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തെയും ആശങ്കയിലാക്കുന്നു... ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം ഏപ്രില്‍ 30 വരെ കേരളത്തില്‍നിന്ന് സാധനങ്ങളുമായി നിരവധി ലോറികള്‍ കോയമ്പേടില്‍ എത്തിയതാണ് ആശങ്കയ്ക്ക് കാരണം, നിലവില്‍ കോയമ്പേട് ചന്തയുമായി ഇടപഴകിയ 7000 പേര്‍ കോവിഡ് സംശയത്തിന്റെ നിഴലില്‍, ഇതില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെടാന്‍ സാധ്യത

07 MAY 2020 07:58 AM IST
മലയാളി വാര്‍ത്ത

ചെന്നൈ കോയമ്പേട് മൊത്തവ്യാപാര ചന്തയില്‍നിന്നുള്ള കോവിഡ് വ്യാപനം കേരളത്തെയും ആശങ്കയിലാക്കുന്നു. ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷം ഏപ്രില്‍ 30 വരെ കേരളത്തില്‍നിന്ന് സാധനങ്ങളുമായി നിരവധി ലോറികള്‍ കോയമ്പേടില്‍ എത്തിയതാണ് ആശങ്കയ്ക്ക് കാരണം. പ്രധാനമായും കൈതച്ചക്ക, ഇഞ്ചി, മാമ്പഴം, ചക്ക, ഏലം തുടങ്ങിയവയാണ് കൊണ്ടുവരുന്നത്. നിലവില്‍ കോയമ്പേട് ചന്തയുമായി ഇടപഴകിയ 7000 പേര്‍ കോവിഡ് സംശയത്തിന്റെ നിഴലിലാണ്. ഇതില്‍ കേരളത്തില്‍ നിന്നുള്ളവരും ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് കോയമ്പേട് വ്യാപാരി അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. കോയമ്പേട് എത്തിയ 500-ഓളം പേര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പരുമ്പാവൂര്‍, വാഴക്കുളം, കോതമംഗലം, തൊടുപുഴ, കോട്ടയം, റാന്നി, എരുമേലി, പുനലൂര്‍, പത്തനാപുരം, മുണ്ടക്കയം ഭാഗങ്ങളില്‍ നിന്നാണ് കോയമ്പേടിലേക്ക് കൈതച്ചക്ക എത്തിക്കുന്നത്. പ്രതിദിനം ഏഴു ലോറികളിലായി ചുരുങ്ങിയത് 50 ടണ്ണിലധികം കൈതച്ചക്ക ഇറക്കുന്നു.

വാഴക്കുളത്തു നിന്നെത്തിയ ലോറിയുടെ ഡ്രൈവര്‍ക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അല്‍ഫോന്‍സ, ബംഗനപ്പള്ളി മാമ്പഴം പുനലൂര്‍, ചെങ്കോട്ട മേഖലകളില്‍നിന്നാണ് എത്തുന്നത്. മലപ്പുറത്തെ വിവിധ ഭാഗങ്ങളില്‍നിന്ന് ചക്ക എത്തിക്കുന്നു. കുമളി, മുണ്ടക്കയം ഭാഗത്തുനിന്ന് ഏലവും വയനാട്ടില്‍നിന്ന് ഇഞ്ചിയും എത്തിക്കുന്നു. ഈ വ്യാപാര സമ്പര്‍ക്കം കോയമ്പേടു നിന്നും കേരളത്തിലേക്ക് കോവിഡ് വ്യാപിക്കാന്‍ കാരണമായിട്ടുണ്ടാകുമെന്നാണ് വ്യാപാരിസംഘം സംശയിക്കുന്നത്. കോയമ്പേടിലേക്ക് വരുന്ന ലോറികള്‍ മടക്കയാത്രയില്‍ ദിണ്ടിവനത്തുനിന്ന് തണ്ണിമത്തന്‍ കയറ്റി കേരളത്തിലെത്തിക്കുന്നുണ്ട്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏപ്രില്‍ 30-ന് കോയമ്പേട് ചന്ത അടച്ചിട്ടു. കോയമ്പേട്, മാധാവരം ചന്തകളില്‍ ഒട്ടേറെ മലയാളി വ്യാപാരികളുണ്ട്.300 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കോയമ്പേട് ചന്ത ശുചിത്വകാര്യങ്ങളിലും പിന്നിലാണ്. വ്യാപാരികളും ചുമട്ടുതൊഴിലാളികളും ഡ്രൈവര്‍മാരും ആശ്രയിക്കുന്നത് പൊതു ശൗചാലയങ്ങളാണ്. കടത്തിണ്ണകളില്‍ കൂട്ടത്തോടെ കിടന്നുറങ്ങുന്നു. കുടിവെള്ളത്തിന് പൊതുടാപ്പും. ഇതൊക്കെ അതിവേഗ രോഗവ്യാപനത്തിലേക്ക് നയിക്കുന്നെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (4 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (4 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (4 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends