Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

പത്തു കൊടുംഭീകരരുടെ പട്ടികയിലെ ഒന്നാമന്‍ നായ്കു, പണ്ട് കണക്ക് അധ്യാപകന്‍

07 MAY 2020 09:13 AM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

കഴിയുമെങ്കില്‍ പിടികൂടുക, അല്ലെങ്കില്‍ വധിക്കുക എന്ന് സുരക്ഷാ സൈനികര്‍ക്ക് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാക്കിയ പത്തു കൊടുംഭീകരരുടെ പട്ടികയിലെ ഒന്നാമനായിരുന്നു ഇന്നലെ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 32 വയസുകാരനായ റിയാസ് നായ്കു. ശ്രീനഗറില്‍ സ്‌കൂളില്‍ കണക്ക് അധ്യാപകനായിരുന്നു 2012-ല്‍ ഭീകരസംഘാംഗമായി. അവന്തിപോറയിലെ ദുര്‍ബസ് സ്വദേശി. കശ്മീര്‍ താഴ്വരയില്‍ ഹിസ്ബുള്‍ മുജാഹിദീന്റെ ഓപ്പറേഷന്‍സ് തലവനായി വളര്‍ന്നതു വളരെപ്പെട്ടെന്നാണ്.

അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ തയാറാക്കിയ പട്ടികയില്‍ ഏറ്റവും അപകടകാരിയായ ഭീകരന്‍ എന്ന നിലയില്‍ എ പ്ലസ് പ്ലസ് ഗ്രേഡ് നല്‍കി. തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടു. വാസിം അഹമ്മദ് എന്ന ഒസാമ (ലഷ്‌കറെ തോയ്ബ), മുഹമ്മദ് അഷ്റഫ് ഖാന്‍ എന്ന അഷ്റഫ് മൗലവി (ഹിസ്ബുള്‍), മെഹ്റാസുദ്ദീന്‍ (ഹിസ്ബുള്‍), ഡോ. സെയ്ഫുള്ള എന്ന സെയ്ഫുള്ള മീര്‍ (ഹിസ്ബുള്‍), അര്‍ഷിദ് ഉല്‍ ഹഖ് (ഹിസ്ബുള്‍), ഹസീഫ് ഉമര്‍ (ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍, ഷാഹിദ് ഷെയ്ഖ് (ജയ്ഷ്), ജാവേദ് മട്ടൂ (അല്‍-ബാദര്‍ കമാന്‍ഡര്‍) ഇയാസ് അഹമ്മദ് മാലിക് (ഹിസ്ബുള്‍) പട്ടികയിലെ മറ്റുള്ളവര്‍ ഇവരായിരുന്നു.

താഴ്വരയില്‍ ഹിസ്ബുള്ളിന്റെ നേതൃത്വം 2016 ജൂലൈയില്‍ ബുര്‍ഹാന്‍ വാനി വധിക്കപ്പെട്ടതോടെ യാസിന്‍ ഇട്ടൂവിനായിരുന്നു. പിറ്റേവര്‍ഷം സെപ്റ്റംബറില്‍ ഇട്ടൂ വധിക്കപ്പെട്ടു. അന്‍സാര്‍ ഘസ്വത്തുള്‍ ഹിന്ദ് എന്ന പേരില്‍ സാക്കിര്‍ മൂസ പ്രത്യേക സംഘമുണ്ടാക്കിയതോടെ നായ്ക്കുവും സബ്സാര്‍ ഭട്ടും ഹിസ്ബുള്‍ മുജാഹിദീന്റെ തലപ്പത്തെത്തി. സാക്കിര്‍ മൂസയെയും സബ്സാര്‍ ഭട്ടിനെയും സൈന്യം കഴിഞ്ഞ വര്‍ഷം മേയില്‍ വധിച്ചു.

മൂന്നുതവണ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ചരിത്രവും നായ്ക്കുവിനുണ്ട്. കൊല്ലപ്പെടുന്ന ഭീകരരുടെ സംസ്‌കാരച്ചടങ്ങില്‍ ആകാശത്തേക്കു വെടിയുതിര്‍ത്ത് 'ഗണ്‍ സല്യൂട്ട്' നല്‍കിയിരുന്ന പഴയ രീതി പുനരാരംഭിച്ചതു നായ്ക്കുവിന്റെ നിര്‍ദേശാനുസരണമായിരുന്നു. കശ്മീരിലെ ഭീകരര്‍ക്ക് നാലു വര്‍ഷമാണ് ശരാശരി ആയുസെന്നും എട്ടു വര്‍ഷം കിട്ടിയ റിയാസ് നായ്ക്കു ഭാഗ്യവാനാണെന്നുമായിരുന്നു സൈനികര്‍ക്കിടയിലെ സംസാരം.

രണ്ടു വര്‍ഷം മുമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കുന്നവരുടെ കണ്ണില്‍ ആസിഡ് ഒഴിക്കണമെന്ന് ഇയാള്‍ ആഹ്വാനം പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ ഏജന്റുമാരാകരുതെന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്കു താക്കീതു നല്‍കിക്കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്ന ശബ്ദസന്ദേശം അവസാനത്തേതായി. ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് (ടി.ആര്‍.എഫ്) എന്ന പേരില്‍ ഒരു വിഭാഗം ഭിന്നിച്ചു മാറിയതോടെ തല്‍ക്കാലം കശ്മീരില്‍ ഹിസ്ബുള്ളിനു പുതിയ നേതൃത്വം ഉണ്ടാകില്ലെന്നാണു സുരക്ഷാസേനയുടെ വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (4 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (5 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (6 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (6 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (6 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (8 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends