മുംബൈ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പം...വീഡിയോ പങ്കുവെച്ച് എംഎല്‍എ

മുംബൈ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ കഴിയുന്നത് മൃതദേഹങ്ങള്‍ക്കൊപ്പം മഹാരാഷ്ട്ര ബിജെപി എംഎല്‍എ നിതേഷ് എന്‍ റാണ പങ്കുവെച്ച വീഡിയോയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്ളത്. ആശുപത്രിയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
കോവിഡ് 19 രോഗികളുടെ വാര്‍ഡില്‍ അരഡസനോളം മൃതദേഹങ്ങളാണ് കിടക്കയില്‍ പൊതിഞ്ഞുവെച്ച നിലയില്‍ കാണുന്നത്. കറുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് ബാഗിലാണ് മൃതദേഹങ്ങള്‍ പൊതിഞ്ഞുസൂക്ഷിച്ചിരിക്കുന്നത്. തുണി, പുതപ്പ് എന്നിവ ഉപയോഗിച്ചും മറയ്ക്കപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത കിടക്കകളിലെല്ലാം രോഗികളുണ്ട്. ഇതിനുപുറമേ വാര്‍ഡിലൂടെ സുരക്ഷാഉപകരണങ്ങളൊന്നും ധരിക്കാത്ത ഒരു യുവതി നടന്നുനീങ്ങുന്നതും കാണാം.
കൊവിഡ് ബാധിച്ച് മരിച്ച് ആറ് പേരുടെ മൃതദേഹങ്ങള്‍ വാര്‍ഡില്‍ തന്നെ കിടത്തിയിരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. അടുത്തടുത്തായുള്ള കട്ടിലുകളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളേയും കാണാം.
കറുത്ത പ്ലാസ്റ്റിക് കവറിട്ട് പൊതിഞ്ഞ് വാര്‍ഡിലെ കട്ടിലില്‍ തന്നെ കിടത്തിയ നിലയിലാണ് മൃതദേഹങ്ങള്‍. ചില മൃതദേഹങ്ങള്‍ തുണിയിട്ട് മൂടിയിട്ടുമുണ്ട് .മൃതദേഹങ്ങള്‍ നീക്കം ചെയ്യാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആരോപണവുമായാണ് ബിജെപി എംഎല്‍എ എത്തിയത്.
ആശുപത്രിയിലെ കൊവിഡ് വാര്‍ഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സഹിതം പങ്കുവച്ച് എംഎല്‍എ രംഗത്തെത്തിയെങ്കിലും ഇക്കാര്യത്തില്‍ ആശുപത്രിയുടെ ഔദ്യോഗിക വിശദീകരണം ഇത് വരെ ലഭ്യമായിട്ടില്ല
എന്നാല്‍ ഇത് ഏത് ആശുപത്രിയാണന്നോ എപ്പോള്‍ ചിത്രീകരിച്ച വീഡിയോ ആണന്നോ വ്യക്തമല്ല. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ളതാണ് പരാമര്‍ശിക്കപ്പെട്ട ആശുപത്രി. എന്നാല്‍ ഇതുസംബന്ധിച്ച് അധികൃതരാരും വിശദീകരണം നല്‍കിയിട്ടില്ല.
കൊവിഡ് വാര്‍ഡായിട്ടുപോലും യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ കൊവിഡ് രോഗികളുടെ ബന്ധുക്കള്‍ മുറിയില്‍ കയറിയിറങ്ങുന്നതും വീഡിയോയില്‍ കാണാം. ഒരു രോഗിക്കരികില്‍ അവരുടെ ബന്ധു കട്ടിലിന് സമീപം നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
എന്തുരീതിയിലുള്ള ഭരണകൂടമാണിത്. വളരെ വളരെ നാണക്കേടുണ്ടാക്കുന്നത്.' എന്ന കുറിപ്പോടെയാണ് റാണെ വീഡിയോ ട്വീറ്റ് ചെയ്തത്
ഇത് ചിത്രീകരിച്ചത് ഒരു ആക്ടിവിസ്റ്റാണ്. ആശുപത്രിയില്‍ ചില ജോലികള്‍ക്കായി പോയതായിരുന്നു അദ്ദേഹം. അവിടെ കണ്ടത് രോഗികള്‍ മൃതദേഹങ്ങള്‍ക്ക് തൊട്ടടുത്ത് കിടന്നുറങ്ങതാണ്.' റാണെ ഐഎഎന്‍സിനോട് പറഞ്ഞു. സര്‍ക്കാരിന് ഇതുസംബന്ധിച്ച് കത്തെഴുതാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഇക്കാര്യം മഹാരാഷ്ട്ര ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും റാണ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























