മദ്യശാലകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധമുയരുന്നു...

മദ്യശാലകള്‍ തുറന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധമുയരുന്നു. ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ കറുത്ത കൊടികളുമായാണ് പ്രതിഷേധം. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട് എന്നിവയൊഴികയുള്ള ജില്ലകളിലാണ് വ്യാഴാഴ്ച മുതല്‍ മദ്യശാലകള്‍ തുറന്നത്. റെഡ് സോണുകളില്‍ മദ്യശാലകള്‍ തുറക്കുന്ന തീരുമാനം പ്രതിഷേധത്തേ തുടര്‍ന്നു പിന്‍വലിച്ചിരുന്നു.
അതേസമയം, തമിഴ്നാട്ടില്‍ എക്സൈസ് നികുതി 15 ശതമാനം വര്‍ധിപ്പിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 25 മുതല്‍ തമിഴ്നാട്ടിലെ മദ്യശാലകല്‍ അടച്ചിട്ടിരിക്കുകയായിരുന്നു
"
https://www.facebook.com/Malayalivartha
























