തമിഴ്നാട്ടില്‍ സർക്കാർ ജീവനക്കാരുടെ പെന്ഷന് പ്രായം ഉയര്‍ത്തി

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്ഷന് പ്രായം 58ല്‍ നിന്നും 59ലേക്ക് ഉയർത്തി സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍, കോളജ് അധ്യാപകര്‍, സംസ്ഥാന സര്‍ക്കാരിന്റെ കീഴിലെ എല്ലാ കമ്പനി ജീവനക്കാര്‍ക്കും തുടങ്ങി എല്ലാ സർക്കാർ ജീവനക്കാർക്കും ഇത് ബാധകമാണ്. തീരുമാനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരും.
വിരമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങള്‍ക്കായി വലിയ തുക നല്‍കേണ്ടി വരും. എന്നാല്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ വരുമാനം മുടങ്ങിയിരിക്കുന്നതിനാല്‍ ആണ് പെൻഷന്റെ ചെലവ് ഒരുവര്‍ഷത്തേക്കു മാറ്റി വയ്ക്കുന്നതെന്നാണ് റിപ്പോർട്ട്
https://www.facebook.com/Malayalivartha
























