സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം! മോദി കട്ടയ്ക്ക്

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം ആക്കിയാല്‍ സര്‍ക്കാരിന് 250 കോടി ലാഭിക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 1000 കോടിയും. എല്ലാം ജനനന്മയ്ക്ക് എന്ന് വലിയവായില്‍ വിളമ്പുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ചിലരെങ്കിലും എന്തിന് മുഖം തിരിക്കുന്നു ഇതിനോട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ''വണ്‍ ഇന്ത്യ വണ്‍ ഇലക്ഷന് ഒരു വശത്ത് മറുവശത്ത് കുറഞ്ഞ പക്ഷം വിമര്‍ശിക്കുന്നവര്‍ക്ക് പ്രത്യേകിച്ചും എല്‍ ഡി എഫിന് വണ്‍ സ്റ്റേറ്റ് വണ്‍ ഇലക്ഷന്‍ എന്ന വിപ്ലവം നടത്താം .
നിലവിലെ പഞ്ചായത്ത് അംഗങ്ങള്‍ 6 മാസത്തേക്കു കൂടി തുടരണമെന്നേ ഉള്ളൂ. രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായ ജെയിംസ് വടക്കന്റെ നിലപാടിന് മികച്ച പിന്തുണ ലഭിക്കുമ്പോള്‍ ആ വഴിക്കും ചിന്തിക്കാവുന്നതാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ ജനപ്രതിനിധികളുടെ ഇവരുടെ കാലാവധി 2020 നവംബര്‍ 12 നു തീരുകയാണ് . ഒരു 250 കോടി രൂപ ഈ പഞ്ചായത്തു തിരഞ്ഞെടുപ്പിന് സര്‍ക്കാരിന് ചിലവാകും. മിനിമം ഒരു ലക്ഷം രൂപയെങ്കിലും മുടക്കാതെ ഒരു പഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കാനാകില്ല . 3 മുന്നണികള്‍ 65607 സ്ഥാനാര്‍ത്ഥികള്‍ . രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് 656 കോടി ചിലവ് . 2021 മേയില്‍നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു. 140 മണ്ഡലങ്ങള്‍. മണ്ഡലം ഒന്നില്‍ 3 മുന്നണി സ്ഥാനാര്‍ത്ഥികള്‍. കുറഞ്ഞത് 2 കോടിരൂപ ഒരു സ്ഥാനാര്‍ത്ഥിക്ക് ചിലവാകും . രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ആകെ ചിലവ് 840 കോടി രൂപ. പഞ്ചായത്തു തിരഞ്ഞെടുപ്പിലെ പോലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിനും സംസ്ഥാന സര്‍ക്കാരിന് മറ്റൊരു 250 കോടി.
അങ്ങനെ അടുത്ത 9 മാസത്തില്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ കേരളം ചിലവഴിക്കാന്‍ പോകുന്നത് 1996 കോടി. റൌണ്ട് ചെയ്താല്‍ 2000 കോടി രൂപ. 6 മാസത്തെ ഇടവേളയില്‍ നടക്കാനിരിക്കുന്ന ഈ രണ്ടു പൊതുതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് 2021 മേയില്‍ നടത്തിയാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? ഒന്നും സംഭവിക്കില്ല എന്ന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന് ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയും 250 കോടി രൂപയും ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ ദിനങ്ങളും സേവിക്കാം. തീര്‍പ്പാക്കാതെ കിടക്കുന്ന 6 ലക്ഷത്തിലധികം സര്‍ക്കാര്‍ ഫയലുകളില്‍ കുറെയെങ്കിലും തീര്‍പ്പാക്കാം.
https://www.facebook.com/Malayalivartha
























