ജൂണ്‍, ജൂലൈയില്‍ കോവിഡ് പരമാവധിയിലെത്തും : എയിംസ് ഡയറക്ടര്‍

ഇന്ത്യയില്‍ ജൂണ്‍, ജൂലൈ മാസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം പരമാവധിയിലെത്തുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ.
ഒരാഴ്ചയായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന രേഖപ്പെടുത്തുന്നതിനിടെയാണ് ഡോ. രണ്‍ദീപ് ഗുലേറിയയുടെ മുന്നറിയിപ്പ്.
കോവിഡിനെ പിടിച്ചുനിര്‍ത്തുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെക്കാള്‍ ഭേദമാണെന്ന വാദങ്ങള്‍ക്കിടെയാണു കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് കര്‍മസമിതി അംഗം കൂടിയായ ഗുലേറിയയുടെ അഭിപ്രായപ്രകടനം.
ഇന്ത്യയിലെ കോവിഡ് കേസുകളുടെ വ്യാപനരീതിയും ഇതുവരെയുള്ള വര്‍ധനയും പരിഗണിച്ചാണു വിലയിരുത്തല്‍. ഇതില്‍ ചില മാറ്റങ്ങള്‍ വന്നേക്കാമത്രേ.
https://www.facebook.com/Malayalivartha
























