ഡല്‍ഹിയില്‍ ഡോക്ടറും ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു

ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ക്ലിനിക് നടത്തിയിരുന്ന ഡോക്ടറും ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു.
രോഹിണി സെക്ടര്‍ 28 ബഗ്ബന്‍ അപ്പാര്‍ട്‌മെന്റിലെ ഡോ. റിപ്പണ്‍ മാലിക് (57), ഭാര്യ ബൈക്കാലി റിപ്പണ്‍ (50) എന്നിവരാണു മരിച്ചത്.
തിങ്കളാഴ്ച ആര്‍എംഎല്‍ ആശുപത്രിയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും മരിച്ചത്.
ഇവരുടെ കോവിഡ് ഫലം പോസിറ്റീവാണെന്നു ബുധനാഴ്ചയാണ് അറിഞ്ഞത്. രണ്ട് ആണ്‍മക്കളുടെയും പരിശോധന നടത്തി.
വൃക്കരോഗിയായ ഭാര്യ ബൈക്കാലിയെ ഞായറാഴ്ചയാണു ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലാക്കിയത്.
പിറ്റേന്ന് ഡോ. റിപ്പണെയും ആശുപത്രിയിലാക്കിയെങ്കിലും അന്നുതന്നെ ഇരുവരും മരിച്ചു.
ജഹാംഗീര്‍പുരിയിലെ ക്ലിനിക്കില്‍ ചികിത്സയ്ക്ക് എത്തിയവരില്‍നിന്നാകാം ഡോ. റിപ്പണു രോഗം ബാധിച്ചതെന്നാണു സൂചന.
https://www.facebook.com/Malayalivartha

























