ആഗ്രയില്‍ കോവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു....എസ്എന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

ആഗ്രയില്‍ കോവിഡ് ബാധിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഒരു പ്രമുഖ പത്രത്തിലെ റിപ്പോര്‍ട്ടറാണ് മരിച്ചതെന്ന് ആഗ്ര ഭരണകൂടം അറിയിച്ചു. ഇയാള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് ഇന്ന് മരിച്ചത്. മാധ്യമപ്രവര്‍ത്തകനെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച ആരോഗ്യനില വഷളായി. ഇന്ന് പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കോവിഡ് തീവ്രബാധിത മേഖലകളില്‍ ഒന്നാണ് ആഗ്ര.
https://www.facebook.com/Malayalivartha


























