ട്രെയിനിടിച്ച് 14മരണം..മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിനിടിച്ച് 14കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു, റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയവരുടെ മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി, മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും, ചരക്ക് ട്രെയിനാണ് കയറിയതെന്ന് പ്രാഥമിക നിഗമനം

ട്രെയിനിടിച്ച് 14 മരണം.. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിനിടിച്ച് 14കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു, ഇന്ന് പുലര്‍ച്ചെ 5.30 ഓടെയാണ് അപകടമുണ്ടായത്. മധ്യപ്രദേശിലേക്ക് റെയില്‍ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘം ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയടക്കം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവര്‍. യാത്രക്കിടയില്‍ ഔറാംഗാബിദിലെ കര്‍മാടിന് അടുത്ത് അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
fr
https://www.facebook.com/Malayalivartha


























