മഹാരാഷ്ട്രയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി

മഹാരാഷ്ട്രയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ച സംഭവം അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി ഇക്കാര്യം സംസാരിച്ചു. സാധ്യമായ എല്ലാ സഹായവും ചെയ്യുമെന്നും മോദി ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയില്‍ ചരക്ക് ട്രെയിനിടിച്ച് 15 അന്തര്‍സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
പരിക്കേറ്റ അഞ്ച് പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഔറംഗാബാദില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. മധ്യപ്രദേശിലേക്ക് കാല്‍നടയായി മടങ്ങുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
"
https://www.facebook.com/Malayalivartha


























