രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 56,000 കടന്നു...മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു...

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 56,000 കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 56,342 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,390 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് മരണവും വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 103 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,886 ആയി ഉയര്‍ന്നു. 16,540 പേര്‍ കോവിഡ് മുക്തി നേടി.
മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി ഉയരുകയാണ്. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 1,362 പേര്‍ക്കും തമിഴ്‌നാട്ടില്‍ 580 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 17,974 ആയി. ധാരാവില്‍ 50 പേര്‍ക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. 694 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ നാലാം ദിവസമാണ് രോഗികളുടെ എണ്ണം അഞ്ഞൂറു കടന്നത്. വ്യാഴാഴ്ച രണ്ട് പേര്‍ കോവിഡ് ബാധിച്ചു ഇവിടെ മരിച്ചു. 5,409 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 37 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്.
ഗുജറാത്തില്‍ 7,012 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 425 പേരാണ് ഇവിടെ മരിച്ചത്. ഡല്‍ഹിയില്‍ 5,980 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 66 പേര്‍ മരണത്തിന് കീഴടങ്ങി. 193 പേരാണ് മധ്യപ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 3,252 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha


























