Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വരും മാസങ്ങളിൽ രാജ്യത്ത് ഉപ്പിന് ക്ഷാമം നേരിടുമെന്ന് റിപ്പോർട്ട്

08 MAY 2020 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

ഭക്ഷണത്തിൽ ഇനി അൽപ്പം ഉപ്പ് കുറയ്ക്കുന്നതാണ് നല്ലത് . കാരണം വരും മാസങ്ങളിൽ രാജ്യത്ത് ഉപ്പിന് ക്ഷാമം നേരിടുമെന്ന് റിപ്പോർട്ട്. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ ഉൽപാദനത്തിൽ വലിയൊരു ഭാഗം വെട്ടിക്കുറയ്ക്കേണ്ടി വന്നു. അതിനാലാണ് ഇന്ത്യൻ തീരപ്രദേശത്തെ "ഉപ്പ് കർഷകർ" വരും മാസങ്ങളിൽ ഉപ്പിന് ക്ഷാമം നേരിടേണ്ടി വന്നേക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്.

തൊഴിൽ ക്ഷാമം, ഗതാഗതത്തിന്റെ അഭാവം, അന്തർ ജില്ലാ യാത്രാ നിയന്ത്രണങ്ങൾ എന്നിവയാണ് ഉപ്പ് ഉത്പാദന മേഖലയിലെ ജോലി നിർത്തിവയ്ക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചത്.

കൊറോണക്കാലത്തെ ലോക്ക്ഡൗണ്‍ ലോകത്താകമാനം സമ്പദ്‌വ്യവസ്ഥയിലും വ്യാപാര മേഖലകളിലും കടുത്ത മാന്ദ്യം ഉണ്ടാക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇപ്പോൾ ലോക്ക്ഡൗണ്‍ ഏറ്റവും ആവശ്യവസ്തുവായ ഉപ്പിനെയും ബാധിക്കുമെന്ന് ഉറപ്പായി

പരമാവധി ഉല്‍പ്പാദനം നടക്കേണ്ടിയിരുന്ന മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എല്ലാ സംസ്ഥാനങ്ങളിലും ഉപ്പളങ്ങള്‍ നിശ്ചലമായിരുന്നു. ഇപ്പോഴും സ്ഥതി കാര്യമായി മാറിയിട്ടില്ല. ഇത് ഉൽപ്പാദനത്തെ സാരമായി തന്നെ ബാധിക്കും

ഉപ്പ് ഉത്പാദകർക്ക് ലോക്ക്ഡൌൺ കാരണം മാർച്ച് പകുതിയും ഏപ്രിൽ മുഴുവനും നഷ്ടപ്പെട്ടു. അതായത് ഈ വർഷത്തെ സീസണിലെ ഏറ്റവും ഉയർന്ന സമയത്താണ് 40 ദിവസം നഷ്ട്ടപ്പെട്ടിരിക്കുന്നത്. ഉപ്പ് ഉൽപാദനത്തിൽ, വേനൽക്കാലത്തെ ഒരു മാസത്തെ നഷ്ടം മറ്റ് വ്യവസായങ്ങൾക്ക് നാല് നിർണായക മാസങ്ങൾ നഷ്ടപ്പെടുന്നതിന് തുല്യമാണെന്ന് ഇന്ത്യൻ സാൾട്ട് മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ഇസ്മാ) പ്രസിഡന്റ് ഭാരത് റാവൽ പറയുന്നു

ഉപ്പ് ഉല്‍പാദന സീസണ്‍ ഒക്ടോബര്‍ മുതല്‍ ജൂണ്‍ പകുതി വരെയാണെങ്കിലും കാലാവസ്ഥ ഏറ്റവും അനുകൂലമാകുന്ന സമയമാണ് നഷ്ടമായിപ്പോകുന്നതെന്ന് ഭാരത് റാവല്‍ പറയുന്നു. തൊഴിലാളി ക്ഷാമം, അന്തര്‍ ജില്ലാ യാത്രാ തടസം എന്നിവഎല്ലാം ഉപ്പളങ്ങളിലെ ജോലി നിര്‍ത്തിവയ്ക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചു.

ദേശീയ കണക്കനുസരിച്ച് ആഭ്യന്തര വിപണിയിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കുമായി പ്രതിവര്‍ഷം എത്തിക്കുന്നത് ആകെ 200 – 250 ലക്ഷം ടണ്‍ ഉപ്പ് ആണ്. ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഉത്പാദനത്തിന്റെ 95 ശതമാനവും നടക്കുന്നത്. മഹാരാഷ്ട്രയിലും ഒഡീഷയിലും പശ്ചിമ ബംഗാളിലും ചെറിയ അളവില്‍ ഉത്പാദനമുണ്ട്.

ഇന്ത്യക്കാര്‍ പ്രതിവര്‍ഷം 95 ലക്ഷം ടണ്‍ ഭക്ഷ്യ ഉപ്പ് ഉപയോഗിക്കുന്നുണ്ട് എന്നാണു കണക്ക് ... ആഭ്യന്തര വ്യവസായ ശ്രേണിയിലേക്കു പോകുന്നത് 110 മുതല്‍ 130 ലക്ഷം ടണ്‍ വരെ ഉപ്പാണ് . 58 – 60 ലക്ഷം ടണ്‍ കയറ്റുമതി ചെയ്യുന്നു.

പവര്‍ പ്ലാന്റുകള്‍, ഓയില്‍ റിഫൈനറികള്‍, സൗരോര്‍ജ്ജ കമ്പനികള്‍, കെമിക്കല്‍ ഫാക്ടറികള്‍, ടെക്‌സ്റ്റൈല്‍ മില്ലുകള്‍, മെറ്റല്‍ ഫൗണ്ടറികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എന്നിവ വ്യാവസായിക ഉപ്പ് ഉപയോഗിക്കുന്നു. കൂടാതെ റബ്ബറിന്റെയും തുകലിന്റെയും സംസ്‌കരണത്തിനും ഉപ്പ് ആവശ്യവസ്തുവാണ് .

‘മണ്‍സൂണ്‍ വരുന്നതിനാല്‍ സമയ നഷ്ടം പരിഹരിക്കാനാകുമോ എന്ന് ഉറപ്പില്ല… ഇനി അനുയോജ്യ കാലാവസ്ഥ കിട്ടുക ഏകദേശം 45 ദിവസമാണ്. മഴയെ ആശ്രയിച്ച് ഓരോ ഉല്‍പാദന ചക്രത്തിനും 60 മുതല്‍ 80 ദിവസം വരെ എടുക്കും, എന്നും റാവല്‍ പറയുന്നു. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ചുഴലിക്കാറ്റുകളും ഉണ്ടാകരുത്. നേരത്തെ മഴയുണ്ടായാല്‍, ഉപ്പ് നിര്‍മ്മാതാക്കളുടെ ബഫര്‍ സ്റ്റോക്ക് ശേഖരണം താറുമാറാകും – ജാംനഗര്‍ ആസ്ഥാനമായുള്ള ഉപ്പ് നിര്‍മ്മാതാവും ഇസ്മാ സെക്രട്ടറിയുമായ പി. ആര്‍. ധ്രുവ് പറയുന്നു. ജൂൺ 1 മുതൽ കാലവർഷം എത്തും എന്നാണു ഇപ്പോൾ കണക്കുകൂട്ടുന്നത്

അടുത്ത കുറച്ച് ദിവസങ്ങളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓഫ്-സീസൺ (മൺസൂൺ) സ്റ്റോക്ക് ഉത്പാദനം കുറയും. ലോക്ക്ഡൌണിനു ശേഷമുള്ള വിൽപ്പനയിൽ വർദ്ധനവുണ്ടായാൽ ഉപ്പ് ക്ഷാമം ഒരു വെല്ലുവിളിയാകാൻ സാധ്യതയുണ്ട്

ഇന്ത്യയിലെ 75 – 80 ശതമാനം ഉപ്പ് ഗുജറാത്ത് ഉല്‍പാദിപ്പിക്കുന്നു; ഇതില്‍ സിംഹഭാഗവും കച്ച് മേഖലയില്‍ നിന്നാണ്. ഭൂമിശാസ്ത്രപരമായി, വരണ്ടതും തുറന്ന നിലമുള്ളതും സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ജനസംഖ്യ കുറഞ്ഞതുമായ സ്ഥലമാണിത്. സീസണിന്റെ അവസാനത്തിൽ സാധാരണ ഇവിടെ മഴ കുറവാണ്. എന്നാൽ കച്ചിലും ഉപ്പ് ഉൽപാദനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഐ‌എസ്‌എം‌എ അംഗങ്ങൾ അഭിപ്രായപ്പെടുന്നു.

ഇന്ത്യയില്‍ 12,500 ലധികം ഉപ്പ് നിര്‍മ്മാണ കേന്ദ്രങ്ങളാണുള്ളത്. അതില്‍ 80 ശതമാനവും അസംഘടിത മേഖലയിലാണ്. ഇവ ടാറ്റ, ഗ്രാസിം, നിര്‍മ്മ എന്നിവയ്ക്ക് അസംസ്‌കൃത ഉപ്പ് നല്‍കുന്നു.

കഴിഞ്ഞ വർഷത്തെ നീണ്ട മഴക്കാലവും ലോക്ക്ഡൌണും ആണ് ഉൽ‌പാദനത്തെ ബാധിച്ച പ്രധാന ഘടകങ്ങൾ. പുതിയ സ്റ്റോക്കിൽ നിലവിൽ ഇടിവുണ്ട്. എന്നാൽ ഉൽ‌പാദന വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉപ്പ് കർഷകർ. ഇന്ത്യയിൽ 12,500 ലധികം ആളുകൾ ഉപ്പ് കർഷകരാണുള്ളത്. അതിൽ 80 ശതമാനവും അസംഘടിത മേഖലയിലാണ് പ്രവർത്തിക്കുന്നതെന്നും ഇസ്മാ അംഗങ്ങൾ പറയുന്നു. ഉപ്പ് ഉൽപാദനത്തിന്റെ 70 ശതമാനവും അസംഘടിത മേഖലയിൽ നിന്നുള്ളതാണ്.

അതേസമയം, ഉല്‍പാദനത്തില്‍ കുറവില്ലാതെ സാധാരണ നിലയില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ടാറ്റാസ് അവകാശപ്പെടുന്നു. വരും മാസങ്ങളിൽ ഉപ്പിന്റെ കാര്യമായ കുറവുണ്ടാകില്ലെന്നും നിലവിലെ സ്റ്റോക്കുകളും ആസൂത്രിതമായ പ്രവർത്തനങ്ങളും ഓഫ് സീസൺ കാലയളവിലും മതിയായ ഉപ്പ് ലഭ്യത ഉറപ്പുവരുത്തുമെന്നും ടാറ്റ കെമിക്കൽസിലെ ഇന്ത്യൻ കെമിക്കൽസ് ബിസിനസ് സിഒഒ ഷോഹാബ് റെയ്സ് പറയുന്നതാണ് ആകെയുള്ള ആശ്വാസം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (1 hour ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (2 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (3 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (4 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (4 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (5 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (5 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (5 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (5 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (6 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (6 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (6 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (7 hours ago)

Malayali Vartha Recommends