ജൂണ്‍-ജൂലായ് മാസം ഇന്ത്യയില്‍ നിര്‍ണായകം; കൊവിഡ് അതിതീവ്ര ഘട്ടത്തിലെത്തും; ലോക്ക്ഡൗണ്‍ നീട്ടിയതിന്റെ ഫലമറിയാന്‍ ഇനിയും കാത്തിരിക്കണം

രാജ്യം ഇനിയാണ് യഥാര്‍ത്ഥ കൊവിഡ് ഭീഷണി നേരിടാന്‍ പോകുന്നത് എന്ന് സൂചന നല്‍കി ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ. ജൂണ്‍-ജൂലായ് മാസത്തോടെ രാജ്യത്തെ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയേക്കും. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന രീതിയുടേയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ പഠനം
സമയമെടുത്ത് മാത്രമേ ഈ ഘടകങ്ങള്‍ വൈറസ് വ്യാപനത്തെ എത്രത്തോളം ബാധിക്കുമെന്നും ലോക്ക്ഡൗണ്‍ നീട്ടിയതിന്റെ ഫലത്തെക്കുറിച്ചും അറിയാന്‍ സാധിക്കുകയുള്ളുവെന്നും വ്യക്തമാക്കിയ രണ്‍ദീപ് ഗുലേരിയ. കോവിഡ് വ്യാപനം പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുമെന്നും പറയുന്നു.
ആശങ്കയുയര്‍ത്തി രാജ്യത്തെ പുതിയ കോവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ 3,561 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കണക്കില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 3,500 കടക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,000 കടന്നു. നിലവില്‍ 52,952 പേര്‍ രോഗബാധിതരാണ്. 89 മരണങ്ങളാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ആകെ 1,783 പേരാണ് മരിച്ചത്. ബുധനാഴ്ച 1084 പേര്‍ രോഗമുക്തി നേടി. ഇതുവരെ ആകെ രോഗമുക്തരായത് 15,267 പേര്‍. മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും മഹാരാഷ്ട്രയാണ് മുന്നില്‍. ആകെ 651 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബുധനാഴ്ച 34 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,233 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതര്‍ 16,758 ആയി. 3094 പേര്‍ ബുധനാഴ്ച രോഗമുക്തരായി. 651 പേര്‍ മരിച്ചു.
മധ്യപ്രദേശ് 185, ബംഗാള്‍ 144, രാജസ്ഥാന്‍ 92, ഡല്‍ഹി 65, ഉത്തര്‍പ്രദേശ് 60, ആന്ധ്രാപ്രദേശ് 36, തമിഴ്‌നാട് 35, കര്‍ണാടക 29, തെലങ്കാന 29, പഞ്ചാബ് 26 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണസംഖ്യ. ഡല്‍ഹി 5,532, തമിഴ്‌നാട് 4,829, രാജസ്ഥാന്‍ 3,317, മധ്യപ്രദേശ് 3,138, ഉത്തര്‍പ്രദേശ് 2,998, ആന്ധ്രാപ്രദേശ് 1,777, പഞ്ചാബ് 1,516, ബംഗാള്‍ 1,456, തെലങ്കാന 1,107 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം.
കോവിഡിനു മുന്നില്‍ പകച്ച് ഗുജറാത്ത്. രോഗവ്യാപനവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുന്നത് കടുത്ത ആശങ്കയാണു കേന്ദ്രസര്‍ക്കാരിനും ബിജെപി നേതൃത്വത്തിനും സൃഷ്ടിക്കുന്നത്. ഗുജറാത്തില്‍ കോവിഡ് രോഗം നിയന്ത്രിക്കാന്‍ കഴിയാതെ വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്കയില്‍ കേന്ദ്രസര്‍ക്കാര്‍ അതിശക്തമായ ഇടപെടലാണ് സംസ്ഥാനത്തു നടത്തുന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം, മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ മാറ്റി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല ഏല്‍പ്പിച്ചു. കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്രസര്‍ക്കാര്‍ ബംഗാളിനെ കുറ്റപ്പെടുത്തുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്നത്.
https://www.facebook.com/Malayalivartha

























