ലജ്ജ തോന്നുന്നു; രാഷ്ട്രം കെട്ടിപ്പടുക്കുന്നവരെന്ന് വിശേഷിപ്പിക്കുമ്ബോഴും ദിവസക്കൂലിക്കാരും അന്തര്‍ സംസഥാന തൊഴിലാളികളും രാജ്യത്ത് എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നോര്‍ക്കുമ്ബോള്‍ ലജ്ജ തോന്നുന്നുവെന്ന് രാഹുൽ ഗാന്ധി

ഔറംഗാബാദിലെ റെയില്‍വെ ട്രാക്കില്‍ ഉറങ്ങിക്കിടന്ന 15 അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ച സംഭവത്തിലെ നടുക്കത്തിൽ നിന്നും രാജ്യം ഇതുവരെയും മുക്തമായിട്ടില്ല. സംഭവത്തിൽ നടുക്കവും ദു:ഖവും രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി എം.പി. "തൊഴിലാളികളായ എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി. രാഷ്ട്രം കെട്ടിപ്പടുക്കുന്നവരെന്ന് വിശേഷിപ്പിക്കുമ്ബോഴും ദിവസക്കൂലിക്കാരും അന്തര്‍ സംസഥാന തൊഴിലാളികളും രാജ്യത്ത് എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത് എന്നോര്‍ക്കുമ്ബോള്‍ ലജ്ജ തോന്നുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു" രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ജൈനയില്‍ നിന്ന് ബുസാവലിലേക്ക് 157 കിലോമീറ്റര്‍ ദൂരം കാല്‍നടയായി യാത്ര ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. ലോക് ഡൗണ്‍ മൂലം ട്രെയിനുകള്‍ ഓടില്ലെന്ന് കരുതിയാണ് ഇവര്‍ ട്രാക്കുകളില്‍ ഉറങ്ങാന്‍ കിടന്നതെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം അറിഞ്ഞയുടന്‍ ഡ്രൈവര്‍ ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചുവെന്നും ദുരന്തത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും റെയില്‍വെ അധികൃതര്‍ യിച്ചുഅറവ്യക്തമാക്കി.
ആഭ്യന്തര മന്ത്രി അമിത് ഷായും സംഭവത്തിൽ അനുശോചനം അറിയിച്ചു. സംഭവം അത്യന്തം വേദനാജനകമാണെന്നും വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാകാത്ത ദു:ഖമുണ്ടെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. റെയില്‍വെ മന്ത്രി പിയുഷ് ഗോയലുമായി ബന്ധപ്പെട്ടുവെന്നും സംഭവത്തില്‍ വേണ്ട നടപടികള്‍ റെയില്‍വെ അധികൃതര്‍ സ്വീകരിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തില്‍ അനുശോചനം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























