മിഠായി നല്‍കി ആറ് വയസുകാരിയെ വീട്ടിലേക്ക് എത്തിച്ച് ക്രൂര പീഡനത്തിന് ശ്രമം; കയ്യോടെ പൊക്കിയത് അടുത്ത വീട്ടിലെ ആൺകുട്ടി; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

അയല്‍വാസിയായ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 75കാരന്‍ അറസ്റ്റില്‍. ആന്ധ്രയിലെ വിഴിയനഗരം ജില്ലയിലെ രംഗരായപുരം ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം.
അല്ലിപുറപ് സത്യം എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ മിഠായി നല്‍കി വീട്ടിലേക്ക് എത്തിച്ചാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് തൊട്ടടുത്ത വീട്ടിലെ ആണ്‍കുട്ടി കണ്ടു. തുടര്‍ന്ന് ആണ്‍കുട്ടി വിവരം തന്‍റെ മാതാവിനോട് പറഞ്ഞു.
അവര്‍ ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാരെയും മറ്റ് അയല്‍വാസികളെയും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ അറിയിച്ചു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























