ലോക് ഡൗണിൽ കുടുങ്ങിയ ദമ്പതികൾ സ്വന്തം നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വാഹനമിടിച്ച് മരിച്ചു! അഞ്ചു വയസില്‍ താഴെയുള്ള ഇവരുടെ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു... ദമ്പതികളെ ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പൊലീസിന് കണ്ടെത്താനായില്ല

ലോക്ഡൗണിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ കുടുങ്ങിയ തൊഴിലാളി ദമ്പതികൾ സ്വന്തം നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വാഹനമിടിച്ച് മരിച്ചു.സൈക്കിളില്‍ ലഖ്നോവില്‍ നിന്നും ഝാര്‍ഖണ്ഡിലേക്ക് തിരിച്ച ദമ്ബതികള്‍ വാഹനമിടിച്ച് മരിക്കുകയായിരുന്നു. കൃഷ്ണ സാഹു(45), ഭാര്യ പ്രമീള(40) എന്നിവരാണ് അമിത വേഗതയില്‍ വന്ന വാഹനമിടിച്ച് മരിച്ചത്.
അഞ്ചു വയസില്‍ താഴെയുള്ള ഇവരുടെ രണ്ട് കുട്ടികള്‍ക്കും പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെ ബിമേതാരയില്‍ വെച്ചാണ് അപകടം നടന്നത്. ലഖ്നോവിലെ ഷഹീദ് പാത്ത് ബൈപാസ് റോഡിലാണ് സംഭവിച്ചത്.പൊലീസ് എത്തി ഇവരെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടികളുടെ ആരോഗ്യനില ഗുരുതരമല്ല. കൃഷ്ണ സാഹുവിന്‍റെ സഹോദരന് കുട്ടികളെ കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ദമ്ബതികളെ ഇടിച്ച വാഹനത്തെയും ഡ്രൈവറെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. ലഖ്നോവില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കഴിയുന്ന ചേരിയിലെ ഒറ്റമുറി കുടിലിലാണ് കൃഷണസാഹുവും കുടുംബവും കഴിഞ്ഞിരുന്നത്.
ഇത്തരത്തില്‍ നൂറുകണക്കിന് അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് ആവശ്യത്തിന് ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോയില്ലാതെ കഴിയുന്നത്.
പല സംസ്ഥാനങ്ങളും തൊഴിലാളികള്‍ക്ക് തിരിച്ചുപോകാനുള്ള യാത്രസൗകര്യം ഒരുക്കുന്നുണ്ടെങ്കിലും പലരുടെ കയ്യിലും ടിക്കറ്റിന് പണമില്ലാത്തതിനാല്‍ കാല്‍നടയായും സൈക്കിളിലും തിരിച്ചുപോകുന്നുണ്ട്.
https://www.facebook.com/Malayalivartha
























