വിധിയുടെ വിളയാട്ടം കടുത്തുപോയി... ഏകയായുള്ള ആദ്യത്തെ വിമാനയാത്ര പ്രിയതമന്റെ ചേതനയറ്റ ശരീരവുമായി! ചെന്നൈ വിമാനത്തിൽ നാട്ടിലെത്തിയ കൊല്ലമ്മാള്‍ ഇനി തനിച്ചാണ്...

സ്വന്തം നാട്ടിലേക്ക് പ്രവാസികള്‍ മടങ്ങുകയാണ്. ഇത്തരത്തില്‍ ചെന്നൈ സ്വദേശിയായ വി കൊല്ലമ്മാളും(29) നാട്ടിലെത്തി. അതും പ്രിയതമന്റെ ചേതനയറ്റ ശരീരവുമായി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 540 ചെന്നൈ വിമാനത്തിലാണ് ഭര്‍ത്താവിന്റെ ജീവനറ്റ ശരീരത്തിനൊപ്പം കൊല്ലമ്മാള്‍ എത്തിയത്. റാസല്‍ഖൈമ റാക് സിറാമിക്‌സ് സാനിറ്ററി വാഭാഗത്തിലെ സീനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറായ കൊല്ലാമ്മാളിന്റെ ഭര്‍ത്താവ് എല്‍ എം കുമാര്‍(35) ഏപ്രില്‍ 13നാണ് ഹൃദയാഘാതം മൂലം മരിച്ചത്.
ജോലി സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ കാത്തിരിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂ.
റാസല്‍ഖൈമ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒടുവില്‍ ചെന്നൈയിലേയ്ക്കുള്ള ആദ്യ വിമാനത്തില്‍ തന്നെ മൃതദേഹം കൊണ്ടുപോകാന്‍ അവസരം ലഭിച്ചപ്പോള്‍ ഏറെ ആശ്വാസം തോന്നിയതായി കൊല്ലമ്മാള്‍ പറഞ്ഞു.
ഇതിന് മുന്‍പൊരിക്കലും ഞാന്‍ ഒറ്റയ്ക്ക് വിമാന യാത്ര ചെയ്തിട്ടില്ല. ഏകയായുള്ള ആദ്യത്തെ വിമാനയാത്ര പക്ഷേ, ഇങ്ങനെയായത് വിധിയുടെ വിളയാട്ടമായിരിക്കാം.- കൊല്ലമ്മാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























