Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ചില മരുന്നുകൾ കോവിഡ് രോഗികളിൽ പരീക്ഷിക്കാൻ ഇന്ത്യൻ ഡ്രഗ് കോൺട്രോളർ അനുമതി നൽകി

09 MAY 2020 01:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

കോവിഡ് 19  വൈറസിനെതിരായ പ്രതിരോധ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകം. എന്നാൽ അനുകൂല വാർത്തകൾ ഒന്നും തന്നെ ഇതുവരെ എവിടെ നിന്നും ലഭിച്ചിട്ടുമില്ല. വാക്‌സിൻ കണ്ടെത്താൻ ഒന്നര വർഷത്തോളം വേണ്ടി വരുമെന്നും ചില റിപോർട്ടുകൾ പറയുന്നുണ്ട്. വാക്‌സിൻ കണ്ടെത്താൻ കാലതാമസം എടുക്കുമെന്നതുകൊണ്ടുതന്നെ ചില മരുന്നുകൾ കോവിഡ് രോഗികളിൽ പരീക്ഷിക്കാൻ ഇന്ത്യൻ ഡ്രഗ് കോൺട്രോളർ  അനുമതി നൽകി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.


ആന്റിവൈറല്‍ മരുന്നായ  ഫാവിപിരാവിര്‍ കോവിഡ്-19 രോഗികളില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയതായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (CSIR) ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡേ വെള്ളിയാഴ്ച അറിയിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി(IICT) ഫാവിപാരാവിര്‍ ഉത്പാദനത്തിനായി പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തതായും അദ്ദേഹം വ്യക്തമാക്കി.


ഫാവിപിരാവിര്‍ (Favipiravir)നിര്‍മിക്കുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യ ഒരു സ്വകാര്യകമ്പനിയ്ക്ക് കൈമാറിയതായും നിര്‍ദിഷ്ട കമ്പനി ആശുപത്രികളുമായി സഹകരിച്ച് കോവിഡ് രോഗികള്‍ക്ക് ഫാവിപിരാവിര്‍ നല്‍കി നിരീക്ഷിക്കുമെന്നും മാണ്ഡേ അറിയിച്ചു. രോഗികളുടെ ഭാഗത്ത് നിന്ന് സമ്മതം ലഭിക്കുന്നതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലദോഷപ്പനിക്കെതിരെ ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഫാവിപിരാവിര്‍ നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്. വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഒന്നിലധികം പകര്‍പ്പ് സൃഷ്ടിക്കും. ഇതാണ് വൈറസിനെതിരെയുള്ള ചികിത്സയില്‍ ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്നത്. എന്നാല്‍ ഫാവിപിരാവിര്‍ പകര്‍പ്പുണ്ടാക്കുന്നത് ഫലപ്രദമായി തടയും.

കോവിഡ്-19 രോഗികളുടെ രോഗമുക്തി കൂടുതല്‍ വേഗത്തിലാക്കാനും രോഗവ്യാപനം തടയുന്നതിനുമായി മൈകോബാക്ടീരിയം ഡബ്ല്യു (Mycobacterium W) ഉപയോഗപ്പെടുത്താനുള്ള പരീക്ഷണം കാഡില ഫാര്‍മസ്യൂട്ടിക്കല്‍സുമായി ചേര്‍ന്ന് സിഎസ്‌ഐആര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഈ ചികിത്സയുടെ പരീക്ഷണത്തിനും ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കി. ഗ്രാം-നെഗറ്റീവ് സെപ്‌സിസ് രോഗികളുടെ മരണനിരക്കില്‍ മൈകോബാക്ടീരിയം ഡബ്ല്യു 50 ശതമാനം വരെ കുറവ് വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

മൈകോബാക്ടീരിയം ഡബ്ല്യു ശരീരത്തിലെ TH1,TH2 കോശങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനാല്‍ പ്രതിരോധശേഷി കൂട്ടുമെന്ന് മാണ്ഡേ വ്യക്തമാക്കി. ഇത് കൊറോണ വൈറസിനെതിരെയുള്ള ചികിത്സയില്‍ പ്രയോജനപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ജലദോഷപ്പനിക്കെതിരെ ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. വൈറസ് ശരീരത്തിന് ഉള്ളില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ഒന്നിലധികം പകര്‍പ്പ് സൃഷ്ടിക്കും. ഇതാണ് വൈറസ് ബാധക്കെതിരെയുള്ള ചികിത്സയില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ ഫാവിപിരാവിര്‍ എന്ന മരുന്ന് പകര്‍പ്പുണ്ടാക്കുന്നത് ഫലപ്രദമായി തടയും.

കൊറോണ വൈറസ് വ്യാപനം തടയാനും വൈറസ് ബാധിതരായവരുടെ രോഗമുക്തി വേഗത്തിലാക്കാനും മൈകോബാക്ടീരിയം ഡബ്ല്യു ഉപയോഗപ്പെടുത്താനുള്ള പരീക്ഷണം കാഡില ഫാര്‍മസ്യൂട്ടിക്കല്‍സുമായി ചേര്‍ന്ന് സിഎസ്‌ഐആര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ചികിത്സയുടെ പരീക്ഷണത്തിനും ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിട്ടുണ്ട്.ജപ്പാനില്‍ പകര്‍ച്ചപനിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന ഈ മരുന്ന് കൊറോണയെ നേരിടാന്‍ ഫലപ്രദമാണെന്ന വാദവുമായി ചൈന മുൻപ് തന്നെ രംഗത്തെത്തിയിരുന്നു.. ഫ്യൂജിഫിലിം നിര്‍മ്മിക്കുന്ന പകര്‍ച്ചപ്പനിയുടെ മരുന്നിനാണ് കൊറോണ വൈറസ് ബാധയേറ്റവരെ ചികിത്സിക്കാന്‍ അനുയോജ്യമെന്നാണ് അന്ന് ചൈന ഉയർത്തിയ വാദം.. വുഹാന്‍, ഷെന്‍സെന്‍ എന്നിവിടങ്ങളില്‍ 340 രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ച ശേഷമാണ് വെളിപ്പെടുത്തലെന്നാണ് അവകാശവാദം.

ആന്‍റിവൈറല്‍ അംശമുള്ള ഫാവിപിരാവിര്‍ എന്ന മരുന്നാണ് കൊറോയെ നേരിടാന്‍ സഹായിക്കുന്നതെന്നാണ് ചൈന പറയുന്നത് . ആര്‍എന്‍എ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന നിരവധി വൈറസുകള്‍ക്കെതിരെ ആ മരുന്ന് ഇതിന് മുന്‍പ് ഉപയോഗിച്ചിട്ടുണ്ട്. 2014ല്‍ പശ്ചിമ ആഫ്രിക്കയില്‍ എബോള വൈറസ് പടര്‍ന്ന സമയത്ത് ഈ മരുന്ന് ഉപയോഗിച്ചിരുന്നു. എബോള ബാധിച്ചവരുടെ മരണനിരക്ക് കുറയാന്‍ മരുന്ന് സഹായിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ഫാവിപിരാവിര്‍ കൊറോണ വൈറസ് ബാധിതരില്‍ ഉപയോഗിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (16 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (4 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends