Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

'ഞാന്‍ അവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചതാണ്. പക്ഷേ അവര്‍ അറിഞ്ഞില്ല. അവര്‍ക്ക് മുകളിലൂടെ തീവണ്ടി കയറിയിറങ്ങി.'

09 MAY 2020 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

ചരക്കു തീവണ്ടി തകർത്തെറിഞ്ഞ ജീവിതങ്ങളെ കുറിച്ചായിരുന്നു ഇന്നലെ മുതൽ നമ്മുടെ ചർച്ച  . ചിതറിത്തെറിച്ച ആ ശരീരങ്ങൾ  ഉണ്ടാക്കിയ നടുക്കത്തിൽ  നിന്നും ഇതുവരെ മുക്തമായിട്ടില്ല  രാജ്യം. ലോക്ക് ഡൗണിനെ തുടർന്ന്  നാടുപിടിക്കാന്‍ കാല്‍നടയായി ഇറങ്ങിത്തിരിച്ചവരായിരുന്നു മഹാരാഷ്ട്ര ഔറംഗാബാദില്‍ തീവണ്ടിയപടകത്തില്‍ മരിച്ച പതിനാറുപേര്‍. മഹാരാഷ്ട്രയിലെ ജല്‍നയില്‍ ഉരുക്കുകമ്പനിയില്‍ ജോലിനോക്കിയിരുന്ന തൊഴിലാളികളാണ് ഔറംഗാബാദിനടുത്ത് കര്‍മാഡില്‍വെച്ച് തീവണ്ടിച്ചക്രങ്ങള്‍ക്കടിയില്‍പ്പെട്ടത്.

'ഞാന്‍ അവരെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചതാണ്. പക്ഷേ അവര്‍ അറിഞ്ഞില്ല. അവര്‍ക്ക് മുകളിലൂടെ തീവണ്ടി കയറിയിറങ്ങി.' ധീരേന്ദ്ര സിങ് ഓര്‍ക്കുന്നു. സംഘത്തിലുണ്ടായിരുന്ന ധീരേന്ദ്ര സിങ് ഉള്‍പ്പടെ മൂന്നുപേര്‍ മാത്രമാണ് അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടത്.

'ഞങ്ങളെല്ലാവരും മധ്യപ്രദേശില്‍ നിന്നുള്ളവരാണ്. ഞങ്ങള്‍ ജല്‍നയിലെ എസ്ആര്‍ജി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഞങ്ങള്‍ ഗ്രാമത്തിലേക്കുള്ള മടക്കത്തിലായിരുന്നു. വ്യാഴാഴ്ച ഏഴുമണിയോടെയാണ് റൂമില്‍ നിന്ന് ഇറങ്ങുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ട്രെയിന്‍ അപകടമുണ്ടായ സ്ഥലത്ത് ഞങ്ങള്‍ നടന്നെത്തി. വിശ്രമിക്കുന്നതിന് വേണ്ടി കുറച്ചുനേരം അവിടെയിരുന്നു. അപകടത്തില്‍ മരിച്ച എല്ലാവരും ഞങ്ങള്‍ മുന്നുപേരില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലത്തില്‍ മാത്രമാണ് കിടന്നിരുന്നത്. അവര്‍ ട്രാക്കില്‍ വിശ്രമിക്കാനിരുന്നതാണ്. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.

ഞാനും മറ്റു രണ്ടുപേരും ട്രാക്കില്‍ നിന്നല്പം മാറിയാണ് കിടന്നിരുന്നത്. കുറച്ചുസമയത്തിനുള്ളില്‍ ട്രെയിന്‍ എത്തി. ഞാന്‍ അവരോട് ട്രെയിന്‍ വരുന്നുണ്ടെന്ന് പറയാനായി വിളിച്ചു. പക്ഷേ അവര്‍ കേട്ടില്ല. അവര്‍ക്ക് മുകളിലൂടെ ട്രെയിന്‍ കയറിയിറങ്ങി.ഒരാഴ്ച മുമ്പ് ഞങ്ങള്‍ പാസ്സിനായി അപേക്ഷിച്ചിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഞങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. കൈയിലെ പണം തീര്‍ന്നതോടെയാണ് നാട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചത്.' - ധീരേന്ദ്ര സിങ് പറയുന്നു.

മധ്യപ്രദേശിലെ ഉമരിയ, ശഹ്ദോല്‍ മേഖലകളില്‍നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവര്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇവര്‍ക്ക് ജോലി നഷ്ടപ്പെട്ടു. കൈയിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ നിവൃത്തിയില്ലാതെ നാട്ടിലേക്ക് നടന്നുപോകാന്‍ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ ജല്‍നയില്‍നിന്ന് ഭുസാവല്‍ ലക്ഷ്യമാക്കി റോഡുവഴി യാത്രപുറപ്പെട്ട തൊഴിലാളിസംഘം ബദ്നാപ്പുരെത്തിയപ്പോള്‍ നടത്തം തീവണ്ടിപ്പാളത്തിലേക്കുമാറ്റി.

36 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും തളര്‍ന്നവശരായി പാളത്തിലിരുന്ന സംഘം അവിടെക്കിടന്ന് ഉറങ്ങിപ്പോയി. 14 പേര്‍ പാളത്തില്‍ത്തന്നെയാണ് കിടന്നത്. രണ്ടുപേര്‍ പാളത്തിനോടുചേര്‍ന്നും മൂന്നുപേര്‍ അല്‍പം മാറിയും. തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍നിന്ന് മഹാരാഷ്ട്രയിലെ പാനിവാഡിയിേലക്ക് പോവുകയായിരുന്ന എണ്ണടാങ്കറാണ് രാവിലെ 5.22-ഓടെ ഇവര്‍ക്കുമേല്‍ പാഞ്ഞുകയറിയത്.

ബദ്നാപ്പുര്‍ സ്റ്റേഷന്‍ പിന്നിട്ടയുടന്‍ ലോക്കോപൈലറ്റ് പാളത്തിലിരുന്നവരെ കണ്ടെന്നും ഹോണ്‍ മുഴക്കി മുന്നറിയിപ്പുനല്‍കിയെന്നും സൗത്ത് സെന്‍ട്രല്‍ റെയില്‍വേ വക്താവ് സി. എച്ച്. രാജേഷ് പറഞ്ഞു. ഉണര്‍ന്നെണീറ്റവര്‍ മറ്റുള്ളവരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 14 പേര്‍ സംഭവസ്ഥലത്തും സാരമായി പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലും മരിച്ചു. മാറിക്കിടന്ന മൂന്നുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മഹാരാഷ്ട്ര, മധ്യപ്രദേശ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചു. പാളത്തിലൂടെ നടക്കുന്നത് അനധികൃതമായി കണക്കാക്കുന്ന റെയില്‍വേ നഷ്ടപരിഹാരമൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ സേഫ്റ്റി കമ്മിഷണര്‍ രാം കൃപാലിനാണ് അന്വേഷണച്ചുമതല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (10 minutes ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (4 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (4 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (5 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (6 hours ago)

Malayali Vartha Recommends