Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

സ്വന്തം ശരീരത്തിൽ കോവിഡ് മരുന്ന് പരീക്ഷണം ; പരീക്ഷണത്തിനിടെ മാനേജര്‍ മരിച്ചു; കുഴഞ്ഞുവീണ കമ്ബനി ഉടമ ആശുപത്രിയില്‍

09 MAY 2020 03:43 PM IST
മലയാളി വാര്‍ത്ത

നിലവില്‍ കൊറോണ വൈറസ് ബാധയ്ക്ക് എതിരെ മരുന്ന് കണ്ടെത്തിയിട്ടില്ല. ഇന്ത്യയിലും വിവിധ ലോകരാജ്യങ്ങളിലുമായി പരീക്ഷണം നടന്നുവരികയാണ്. ഈ മഹാമാരിയെ പിടിച്ചു കിട്ടാനായി എത്രയും പെട്ടന്ന് വാക്സിനേഷൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ലോക രാഷ്ട്രങ്ങൾ.

ഇപ്പോഴിതാ സ്വന്തമായി നിർമിച്ച കോവിഡ് പ്രതിരോധ മരുന്ന് സ്വയം പരീക്ഷിച്ചയാൾ മരിച്ചു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത് . തമിഴ്‌നാട്ടില്‍ ഔഷധ നിര്‍മ്മാണ കമ്ബനിയിലെ മാനേജര്‍ ആണ് മരിച്ചത്. കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ഇദ്ദേഹവും കമ്ബനിയുടെ ഉടമയും ചേര്‍ന്ന് മരുന്ന് വികസിപ്പിച്ചെടുത്തതായി അവകാശവാദം ഉന്നയിച്ചിരുന്നു. പരീക്ഷണം എന്ന നിലയില്‍ മരുന്ന് കഴിച്ച മാനേജറും കമ്ബനിയുടെ ഉടമയും കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 47 വയസുകാരനായ മാനേജറുടെ ജീവന്‍ രക്ഷിക്കാനായില്ല.

ഫാര്‍മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജറുമായ കെ ശിവനേശനാണ് മരിച്ചത്. ചെന്നൈയ്ക്ക് സമീപമുളള പെരുങ്കുടിയാണ് സ്വദേശം. പരീക്ഷണത്തിന്റെ ഭാഗമായി മരുന്നിന്റെ നല്ലൊരു ഭാഗവും കഴിച്ച ശിവനേശന്‍ ചെന്നൈയിലെ പ്രമുഖ ആശുപത്രിയിലാണ് മരിച്ചത്. അല്‍പ്പം മരുന്നു തുളളികള്‍ മാത്രം കഴിച്ച 67 വയസുകാരനായ കമ്ബനി ഉടമ രാജ്കുമാറിന്റെ നില തൃപ്തികരമാണ്. ഇദ്ദേഹം ചികിത്സയിലാണെന്ന് പൊലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചു.

സോഡിയം നൈട്രേറ്റ് കലർത്തിയ ലായനിയാണു ഇവർ മരുന്നായി പരീക്ഷിച്ചത്. ചുമയ്ക്കുള്ള സിറപ്പാണു കമ്പനിയിൽ പ്രധാനമായും നിർമിക്കുന്നത്. ലോക്ഡൗൺ ആയതിനാൽ ഇതിന്റെ ഉദ്പാദനം കുറച്ചിരുന്നു. തുടർന്നാണു ഇരുവരും ചേർന്നു കോവിഡ് മരുന്നു നിർമിച്ചു സ്വന്തം ശരീരത്തിൽ പരീക്ഷിച്ചത്.

ലോകത്തെ മുൾമുനയിൽ നിർത്തുകയാണ് കോവിഡ് വൈറസ്. ഇതിന് എന്നാണൊരു ശമനം എന്ന ചോദ്യത്തിനു ലളിതമായി ഒറ്റ ഉത്തരമേയുള്ളൂ: ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്സിൻ ലോകത്ത് എല്ലാവർക്കും ലഭ്യമാകുന്ന ആ നിമിഷം മുതൽ. ലോക രാഷ്ട്രങ്ങൾ വാക്സിൻ കണ്ടെത്താനുള്ള മത്സരത്തിലാണ്.

കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡി പേറ്റന്റ് ഘട്ടത്തിലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി നഫ്തലി ബെനറ്റ് വ്യക്തമാക്കിയിരുന്നു. വൈറസിനെ നി‌ർവീര്യമാക്കാൻ കഴിയുന്ന ആന്റിബോഡിയുടെ ഗവേഷണം വിജയകരമായി പൂർത്തിയായത് ഇസ്രയേലിലെ ബയളോജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടി(ഐഐബിആർ)ലാണ്. രാജ്യാന്തര കമ്പനികളുടെ പങ്കാളിത്തത്തോടെ വൻതോതിലുളള ഉത്പാദന ഘട്ടത്തിലേക്ക് ഉടൻ കടക്കും.

യുഎസിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ വികസിപ്പിച്ച വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ നൽകിത്തുടങ്ങി. ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഗ്രോസ്മാൻ സ്കൂൾ ഓഫ് മെഡിസിനിൽ ജർമൻ കമ്പനി ബയോഎൻടെക്കിന്റെ പങ്കാളിത്തത്തോടെയാണു പരീക്ഷണം നടക്കുന്നത്. ആന്റിബോഡി ചികിത്സ ഏതാനും മാസങ്ങൾക്കുള്ളിൽ ലഭ്യമാകുമെന്നു റിജെനെറോൻ ഫാർമസ്യൂട്ടിക്കൽസ്. ജൂണിൽ ക്ലിനിക്കൽ ട്രയൽ തുടങ്ങും. എബോളയ്ക്ക് ഉപയോഗിച്ച റെംഡെസിവിയർ മരുന്നിന്റെ ഉൽപാദനം കൂട്ടുമെന്നു ഗിലിയഡ് സയൻസസ്.

മോഡേന കമ്പനി വികസിപ്പിച്ച വാക്സിൻ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലേക്ക് ഉടൻ കടക്കും. മൂന്നാം ഘട്ട ട്രയലും കഴിഞ്ഞ് അടുത്ത വർഷം വിപണിയിലെത്തിക്കാനാകുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.

ഇറ്റലിയിൽ കൊറോണ വൈറസിനെ നിർവീര്യമാക്കാൻ ശേഷിയുള്ള ഏതാനും വാക്സിനുകൾ വികസിപ്പിച്ചതായി ടാകിസ് കമ്പനി അവകാശപ്പെട്ടിട്ടുണ്ട്. റോമിലെ സ്പലൻസാനി ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വാക്സിനുകൾ ഉപയോഗിച്ചു നടത്തിയ പരീക്ഷണത്തിൽ എലികളിൽ ആന്റിബോഡി ഉണ്ടാക്കാനായെന്നും അവ മനുഷ്യശരീരത്തിലും ഫലപ്രദമാകുമെന്നുമാണ് അവകാശവാദം.

ലോകമെമ്പാടുനിന്നും വാക്സിൻ പരീക്ഷണത്തിനു സ്വയംസന്നദ്ധരായവരെ തേടി മുന്നോട്ട് വന്നിരിക്കുകയാണ് ഫ്രാൻസിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സനോഫി. ബ്രിട്ടിഷ് കമ്പനിയായ ഗ്ലാക്സോ സ്മിത്ക്ലൈനുമായി ചേർന്ന് സെപ്റ്റംബറിലാണു ക്ലിനിക്കൽ ട്രയൽ തുടങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (6 minutes ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (14 minutes ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (28 minutes ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (46 minutes ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (8 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (11 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (11 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (11 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (11 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (11 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (11 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (11 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (11 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (11 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (12 hours ago)

Malayali Vartha Recommends