Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി ബാങ്കില്‍ നിന്നും വായ്പ എടുത്ത് രാജ്യം വിട്ട വമ്പന്മാരുടെ കൂട്ടത്തിലേക്ക് ഒരാള്‍കൂടി...ഡല്‍ഹിയില്‍ അരി കയറ്റുമതി നടത്തുന്ന റാം ദേവ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഉടമസ്ഥരാണ് ഭീമന്‍ തുക വായ്പ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയത്. എസ്ബിഐ അടക്കം വിവിധ ബാങ്കുകളില്‍നിന്ന് 400 കോടിയിലേറെ രൂപ വായ്പാ വെട്ടിപ്പ് നടത്തിയ കമ്പനിയുടെ ഉടമകള്‍ രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ

09 MAY 2020 03:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി ബാങ്കില്‍ നിന്നും വായ്പ എടുത്ത് രാജ്യം വിട്ട വമ്പന്മാരുടെ കൂട്ടത്തിലേക്ക് ഒരാള്‍കൂടി ഇടം പിടിക്കുന്നു. ഡല്‍ഹിയില്‍ അരി കയറ്റുമതി നടത്തുന്ന റാം ദേവ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഉടമസ്ഥരാണ് ഭീമന്‍ തുക വായ്പ്പ എടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയത്. എസ്ബിഐ അടക്കം വിവിധ ബാങ്കുകളില്‍നിന്ന് 400 കോടിയിലേറെ രൂപ വായ്പാ വെട്ടിപ്പ് നടത്തിയ കമ്പനിയുടെ ഉടമകള്‍ ആണ് രാജ്യം വിട്ടത് .

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം ആറ് ബാങ്കുകളില്‍നിന്നാണ് വായ്പാ കുടിശിക വരുത്തിയിട്ടുള്ളത്. സിബിഐ അന്വേഷിക്കുന്ന ഈ കേസില്‍ നാല് കൊല്ലം മുമ്പ് 2016 മുതല്‍ ഇവര്‍ രാജ്യം വിട്ടു എന്നാണ് വിവരം

2016ല്‍ ഈ കമ്പനിയെ നിഷ്ക്രിയാസ്തിയുള്ള കമ്പനി എന്ന് തിരിച്ചിരുന്നു. പിന്നീട്, നാല് വര്‍ഷത്തിന് ശേഷം ഫെബ്രുവരി 25നാണ് എസ്ബിഐ പരാതി സമര്‍പ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 28ന് സിബിഐ കേസെടുക്കുകയും ചെയ്യുകയായിരുന്നു.

ബസുമതി അരി കയറ്റുമതി ചെയ്തിരുന്ന റാം ദേവ് ഇന്റര്‍നാഷണലിന്റെ ഡയറക്ടര്‍മാരായ നരേഷ് കുമാര്‍, സുരേഷ് കുമാര്‍, സംഗീത എന്നിവര്‍ക്കെതിരെയാണ് എസ്ബിഐ വഞ്ചനാ കുറ്റത്തിന് അടക്കം പരാതി നല്‍കിയിരിക്കുന്നത്.വെട്ടിപ്പ്, വിശ്വാസ വഞ്ചന, അഴിമതി കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇതിന് പുറമെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെയും പരാതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

414 കോടിരൂപയാണ് കമ്പനി മൊത്തത്തില്‍ വായ്പ എടുത്തിരിക്കുന്നത്. ഇതില്‍ 173.11 കോടി രൂപ എസ്ബിഐയില്‍ നിന്നും 76.09 കോടി കാനറാ ബാങ്കില്‍ നിന്നും, 64.31 കോടി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും51.31 കോടി സെന്റ്രൽ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 36.91 കോടി രൂപ കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്നും 12.27 കോടി ഐഡിബിഇ ബാങ്കില്‍ നിന്നുമാണ് വായ്പയായി എടുത്തിരിക്കുന്നത്.

സിബിഐക്ക് എസ്ബിഐ നല്‍കിയ പരാതിപ്രകാരം 2016 മുതല്‍ ഈ കമ്പനിയുടെ വായ്പ കിട്ടാക്കടമാക്കി കണക്കാക്കിയിരുന്നതായിരുന്നു. 173.11 കോടി രൂപയുടെ കുടിശികയാണ് കമ്പനി ആ ഘട്ടത്തില്‍ ബാങ്കിന് അടയ്ക്കാനുണ്ടായിരുന്നത്. കമ്പനി തന്നെ നഷ്ടത്തിലാണെന്ന് കാണിക്കുന്നതിനായി വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുകയും, ബാലന്‍ഷീറ്റുകളില്‍ ക്രമക്കേട് വരുത്തുകയും യന്ത്രസാമഗ്രികളും മറ്റും സ്ഥാപനത്തില്‍നിന്ന് മാറ്റുകയും ചെയ്തുവെന്നും എസ്ബിഐ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു

വായ്പ്പാതുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ 2016 ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ കമ്പനിയുടെ വസ്തുക്കളില്‍ ബാങ്ക് പരിശോധനയും നടത്തിയിരുന്നു. ഈ സമയത്താണ് കമ്പനി അംഗങ്ങള്‍ സ്ഥലത്തില്ലെന്നും രാജ്യം വിട്ടതായും മനസ്സിലായത് എന്ന് പരാതിയില്‍ സൂചിപ്പിക്കുന്നു.

നിഷ്‌ക്രിയ ആസ്തിയുള്ള അക്കൗണ്ടായി മാറ്റിയതിന് ശേഷം ബാങ്ക് അധികൃതര്‍ കമ്പനിയുടെ സ്ഥാപനത്തിലും മറ്റും 2016 ഓഗസ്റ്റിലും ഒക്ടോബറിലും പരിശോധനകള്‍ നടത്തിയിരുന്നു. ഈ പരിശോധനയില്‍ കമ്പനി ഉടമകള്‍ രാജ്യത്ത് നിന്ന് മുങ്ങിയതായി ബോധ്യപ്പെട്ടു എന്ന് എസ്ബിഐ പരാതിയില്‍ പറയുന്നു. പരിശോധനാ സമയത്ത് വായ്പയെടുത്തവരെ അവടെ കാണാനുണ്ടായിരുന്നില്ലെന്നും പരാതിയില്‍ പറയുന്നുണ്ട് . പിന്നീടുള്ള അന്വേഷണത്തിലാണ് ഇവര്‍ രാജ്യം വിട്ടു എന്ന് വ്യക്തമായതെന്നും പരാതിയില്‍ പറയുന്നു .

2019 ല്‍ മുസ്സാദി ലാല്‍ കൃഷ്ണ ലാല്‍ 30 ലക്ഷം രൂപ നല്‍കാനുണ്ടെന്ന് കാണിച്ച് ലോ ട്രൈബ്യൂണലിനെ സമീപിച്ചപ്പോഴാണ് കമ്പനി അംഗങ്ങളെ കാണാതായെന്ന് സ്ഥിരീകരിച്ചത്. അതിനാല്‍ തന്നെ പരാതി നല്‍കുന്നത് വൈകിയില്ലെന്നും എസ്ബിഐ സൂചിപ്പിക്കുന്നു.

2018 ല്‍ ഇവര്‍ ദുബായിലേക്ക് കടന്നതായാണ് സൂചന. എന്നാല്‍ പിന്നീട് ഇവരെക്കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. ഇത്തരത്തില്‍ വായ്പ എടുത്ത് രാജ്യംവിട്ട മെഹുല്‍ ചോക്സി അടക്കമുള്ള 50 പേരുടെ 68,000 കോടി രൂപ കിട്ടാക്കടമായി ബാങ്കുകള്‍ എഴുതി തള്ളിയ നടപടി വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചിരുന്നു ഇതിന് പിന്നാലെയാണ് പുതിയ വിവാദമുണ്ടായിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (12 minutes ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (59 minutes ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (1 hour ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (2 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (3 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (4 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends