Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ചതുപ്പായിരുന്നതിനാലും ഇഴജന്തുക്കളെ ഭയന്നുമാണു അവർ പാളത്തിൽ വിശ്രമിച്ചത്; ഒപ്പമുണ്ടായിരുന്ന ചിലർ അലമുറയിട്ടെങ്കിലും പാളത്തിൽ കിടന്നിരുന്നവർ കണ്ണുതുറക്കും മുൻപേ ട്രെയിന്‍ അവരുടെ ജീവനെടുത്ത് പാഞ്ഞിരുന്നു; ദുരന്തത്തിന്റെ ബാക്കി പത്രമെന്നോണം രക്തം പുരണ്ട ചപ്പാത്തികളും തുണിയും ചെരിപ്പുകളും; മധ്യപ്രദേശിൽ സംഭവിച്ചത്

10 MAY 2020 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

കോവിഡും അതോടൊപ്പം തന്നെ എത്തിയ ലോക്ക് ഡൗണും ജീവിതത്തെ പ്രതികൂലമായി ബാധിച്ചപ്പോൾ പണിസ്ഥലത്തുനിന്നും സ്വന്തം നാടിന്റെ സുരക്ഷിതത്വത്തിലേക്ക് ഏതു വിധേനയും എത്തുക എന്ന ചിന്ത മാത്രമായിരുന്നു അവരുടെ മനസ്സിൽ. അതുകൊണ്ടു തന്നെ എങ്ങനെയെങ്കിൽം നാട്ടിലേക്കെത്താൻ കാൽനടയായി ഇറങ്ങിത്തിരിച്ചവരായിരുന്നു മുബൈയിൽ നിന്ന് 390 കിലോമീറ്റർ അകലെ ഒൗറംഗാബാദിലെ കർമാഡിൽ കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച 16 അതിഥി െതാഴിലാളികൾ. ലോക്ഡൗണിനെത്തുടർന്നു മധ്യപ്രദേശിലേക്കുള്ള പലായനത്തിനിടെ, 40 കിലോമീറ്റർ നടന്നുതളർന്ന് റെയിൽപ്പാളത്തിൽ അന്തിയുറങ്ങിയവേ തങ്ങളുടെ പ്രിയപെട്ടവർക്കുണ്ടായ ഉണ്ടായ ദാരുണ അന്ത്യത്തിന്റെ ഞെട്ടലിൽ നിന്ന് ഇതുവരെ മുക്തരായിട്ടില്ല ഇവരുടെ ബന്ധുക്കൾ.

ട്രെയിൻ വരുന്നതു കണ്ട ഒപ്പമുണ്ടായിരുന്ന ചിലർ അലമുറയിട്ടെങ്കിലും പാളത്തിൽ കിടന്നിരുന്നവർ കണ്ണുതുറക്കും മുൻപേ ട്രെയിന്‍ അവരുടെ ജീവനെടുത്ത് പാഞ്ഞിരുന്നു. പലരുടെയും ശരീരഭാഗങ്ങൾ ട്രെയിനിനൊപ്പം 200 മീറ്ററോളം നീങ്ങിയിരുന്നു. സംഘത്തിലുണ്ടായിരുന്ന ധീരേന്ദ്ര സിങ് ഉൾപ്പെടെയുള്ള മൂന്നു പേർ മാത്രമാണ് രക്ഷപ്പെട്ടത്.

അതിഥി തൊഴിലാളികളെ തിരികെയെത്തിക്കാൻ മധ്യപ്രദേശ് സർക്കാർ ഏപ്രില്‍ 30 ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. എന്നാൽ ഈ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഫോൺ പോലും എടുക്കാറില്ലായിരുന്നെന്നാണ് മധ്യ പ്രദേശിലെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് നേതാക്കളുടെ ആരോപണം.. യാത്രാസൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടുള്ള അത്തരം ഒരു ഫോൺ കാൾ ഇൽ ഒന്നെങ്കിലും എടുക്കാനുള്ള മനസ് അധികൃതർ കാണിച്ചിരുന്നെങ്കിൽ 16 പേരുടെ ജീവൻ രക്ഷിക്കുമായിരുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത്.. ദുരന്തത്തെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികളെ തിരികെ കൊണ്ട് വരാൻ എന്തെല്ലാം ശ്രമങ്ങൾ നടത്തിയെന്നു വിശദീകരിക്കാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ദിഗ്‌വിജയ് സിങ് വെല്ലുവിളിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ .
ലോക്ഡൗണിനെ തുടർന്ന് മഹാരാഷ്ട്രയിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ മധ്യപ്രദേശിലേക്ക് എത്തിക്കാൻ 31 പ്രത്യേക ട്രെയിനുകൾ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. ട്രെയിൻ യാത്രയ്ക്ക് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. എന്നാൽ സാഹചര്യങ്ങളാൽ ഇതിനൊന്നും കഴിയാത്തവരാണ് ഊടുവഴികളിലൂടെയും പാളത്തിലൂടെയും നൂറുകണക്കിനു കിലോമീറ്റർ നടന്നായാലും നാട്ടിലെത്താൻ പുറപ്പെടുന്നതെന്നാണ് വിവരം. മെഡിക്കൽ സർ‍ട്ടിഫിക്കറ്റിനായി ക്യൂ നീണ്ടത് തിക്കും തിരക്കിനും കാരണമായപ്പോൾ സർട്ടിഫിക്കറ്റ് വേണ്ടെന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

മഹാരാഷ്ട്രയിലെ ജൽനയിൽ സ്റ്റീൽ ഫാക്ടറി തൊഴിലാളികളാണ് കഴിഞ്ഞ ദിവസം ട്രെയിനപകടത്തിൽ മരിച്ച എല്ലാവരും. ജൽനയിൽ നിന്ന് 150 കിലോമീറ്ററകലെ മഹാരാഷ്ട്രയിലെ തന്നെ ഭുസാവലിലെത്തി അവിടെനിന്നു സ്പെഷൽ ട്രെയിനിൽ മധ്യപ്രദേശിലേക്കു പോകുകയായിരുന്നു ലക്ഷ്യം.റോഡ് യാത്ര പൊലീസ് തടയുമെന്നു ഭയന്നാണ് റെയിൽപ്പാതയിലൂടെ നടന്നത്. ക്ഷീണിതരായി രാത്രി പാളത്തിൽ വിശ്രമിക്കവെ ഉറങ്ങിപ്പോയെന്നാണ് രക്ഷപ്പെട്ടവർ പറഞ്ഞത്.

താഴെ ചതുപ്പായിരുന്നതിനാലും ഇഴജന്തുക്കളെ ഭയന്നുമാണു അവർ പാളത്തിൽ വിശ്രമിച്ചത്. മരിച്ചവരെല്ലാം 20– 35 വയസ്സു പ്രായമുള്ളവരാണ്. ദുരന്തത്തിന്റെ ബാക്കി പത്രമെന്നോണം രക്തം പുരണ്ട ചപ്പാത്തികളും തുണിയും ചെരിപ്പുകളും ട്രാക്കിൽ ചിതറിക്കിടന്നു. സംഭവത്തെക്കുറിച്ച് റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രണം ലഭിച്ചില്ലെന്നു റെയിൽവേ വക്താവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതിയും ഈ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. ഈ അപകടം രാജ്യത്തിനു നാണക്കേടെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (1 hour ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (2 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (2 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (3 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (3 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (3 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (3 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (3 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (3 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (4 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (4 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (4 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (5 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (5 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

Malayali Vartha Recommends