ഹൈദരാബാദില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ട് അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം... 5 പേര്‍ക്ക് പരിക്ക്

ഹൈദരാബാദില്‍ നിന്നും സ്വദേശങ്ങളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ട്രക്ക് അപകടത്തില്‍പ്പെട്ട് അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 5 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ നരസിങ്പുരില്‍ വെച്ച് ഇന്നലെ അര്‍ധരാത്രിയാണ് അപകടമുണ്ടായത്.
മധ്യപ്രദേശിലെ ഝാന്‍സിയിലേക്കും ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളിലേക്കുമുള്ള തൊഴിലാളികളായിരുന്നു ട്രക്കിലുണ്ടായിരുന്നത്.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഹൈദരാബാദില്‍ നിന്നും മാങ്ങ കയറ്റിവരികയായിരുന്ന ട്രക്കിലായിരുന്നു 20 പേര്‍ അടങ്ങുന്ന സംഘത്തിന്റെ യാത്ര.
ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള നരസിങ്പുരില്‍ വെച്ച് ട്രക്ക് മറിയുകയായിരുന്നു.
https://www.facebook.com/Malayalivartha
























