രണ്ട് സ്ത്രീകളടക്കം നാല് മാവോവാദികള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢില്‍ 'വന്‍തുക തലക്ക് വിലയിട്ട' രണ്ട് സ്ത്രീകളടക്കം നാല് മാവോവാദികള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു സബ് ഇന്‍സ്‌പെക്ടറുടെ ജീവന്‍ പൊലിഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. രാജ്‌നന്ദ്ഗാവ് ജില്ലയിലെ മാന്‍പര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പര്‍ധൗണിയിലാണ് സംഭവം നടന്നത്.
മദന്‍വാഡ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ എസ്.കെ ശര്‍മയാണ് (36) മരിച്ചത്. തലക്ക് എട്ട് ലക്ഷം രൂപ വിലയിട്ട 35കാരനായ അശോക് റയ്‌നു, അഞ്ചുലക്ഷം രൂപ വിലയിട്ട 26കാരനായ കൃഷ്ണ നരേട്ടി, ഓരോ ലക്ഷംവീതം തലക്ക് വിലയിട്ട സവിത സലാമെ, പര്‍മിള എന്നിവരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























