പാസില്ലാതെ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി ആരെയും കേരളത്തിലേക്ക് കടത്തിവിടില്ലെന്ന് സര്‍ക്കാര്‍...

പാസില്ലാതെ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് വഴി ആരെയും കേരളത്തിലേക്ക് കടത്തിവിടില്ലെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിയന്ത്രണം ഇല്ലാതെ ആളുകളെ അതിര്‍ത്തി കടത്തിവിടാനാവില്ല. അങ്ങനെവന്നാല്‍ മുഴുവന്‍ സംവിധാനങ്ങളും പരാജയപ്പെടും. നിരീക്ഷണം കുറഞ്ഞാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവില്‍ അതിര്‍ത്തിയില്‍ ഉള്ളവര്‍ക്ക് പാസ് നല്‍കും.
എന്നാല്‍ ഇനി എത്തുന്നവര്‍ പാസുമായി എത്തിയാല്‍ മാത്രമേ അതിര്‍ത്തി കടക്കാന്‍ കഴിയൂ. വന്ന പലര്‍ക്കും അന്യസംസ്ഥാനങ്ങളിലെ പാസ് പോലും ഇല്ല. ഇവര്‍ക്ക് അതിര്‍ത്തിയില്‍ താമസസൗകര്യവും നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.ഓരോ ദിവസവും നല്‍കുന്ന പാസുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 1.04 ലക്ഷം പേര്‍ പാസിന് അപേക്ഷിച്ചിട്ടുണ്ട്. 53,000 പേര്‍ക്ക് പാസ് നല്‍കി. അടിയന്തര ആവശ്യങ്ങള്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
" f
https://www.facebook.com/Malayalivartha
























