Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇതുപോലുള്ള സ്ഥലത്ത്​ ജീവിച്ചാൽ ഞങ്ങൾ മരിച്ചു പോകും’;മഴ പെയ്​താൽ ഞങ്ങൾക്കിവിടെ ഉറങ്ങാൻ ബുദ്ധിമുട്ടാണ്​; ട്രെയിനിന്​ വേണ്ടി രജിസ്​റ്റർ ചെയ്യുന്നതിനായി പോവാൻ പോലും അവർ ഞങ്ങളെ അനുവദിക്കുന്നില്ല. -ബംഗളൂരു ലേബർ കാമ്പിൽ തൊഴിലാളികൾക്ക് നരകയാതന

10 MAY 2020 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം

വിജയ്‌യ്ക്കു പകരം തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന് ലോറന്‍സ്

വെനസ്വേലയില്‍ മരിച്ച ഇന്ത്യന്‍ നാവികന്റെ മൃതദേഹത്തില്‍ ആന്തരികാവയവങ്ങള്‍ കാണാനില്ല; കഴുത്ത് മുതല്‍ അടിവയര്‍ വരെ 22 തുന്നലുകളും, ഒരു ചെവിയില്‍ നിന്ന് അടുത്ത ചെവി വരെ തലയ്ക്ക് പിന്നിലായി 21 തുന്നലുകളും

നിങ്ങൾ കാണുന്നില്ലേ ഈ അവസ്ഥ ; ഇതുപോലുള്ള സാഹചര്യത്തിൽ ഞങ്ങൾ എങ്ങനെ ജീവിക്കും.? ഇതുപോലുള്ള സ്ഥലത്ത്​ ജീവിച്ചാൽ ഞങ്ങൾ മരിച്ചു പോകും. കൊ​റോണ വൈറസ്​ ബാധിച്ചില്ലെങ്കിലും ഞങ്ങളുടെ ആരോഗ്യം വഷളായിക്കൊണ്ടിരിക്കുകയാണ്​. മഴ പെയ്​താൽ ഞങ്ങൾക്കിവിടെ ഉറങ്ങാൻ ബുദ്ധിമുട്ടാണ്​. ട്രെയിനിന്​ വേണ്ടി രജിസ്​റ്റർ ചെയ്യുന്നതിനായി പോവാൻ പോല​ും അവർ ഞങ്ങളെ അനുവദിക്കുന്നില്ല.’’ -ബംഗളൂരുവിൽ ലേബർ കാമ്പിൽ ക​ുടുങ്ങിയ അന്തർ സംസ്ഥാന തൊഴിലാളിലൊരാൾ പറയുന്ന വാക്കുകളാണിത്. 

നിരവധി അന്തർ സംസ്ഥാന തൊഴിലാളികളാണ്​ സൗത്ത്​ ബംഗളൂരുവിലെ കൊനാൻകുന്ദെ ക്രോസിലുള്ള ലേബർ ക്യാമ്പിൽ കുടുങ്ങിക്കിടക്കുന്നത്​. തകര ഷീറ്റുകൊണ്ട്​ മറച്ചുണ്ടാക്കിയ മുറികളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കുകയാണിവർ​. തറയിൽ തുണി വിരിച്ചാണ്​ ഭൂരിഭാഗംപേരും കിടക്കുന്നത്​. യു.പി, ബിഹാർ, ഝാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള 7000ത്തോളം തൊഴിലാളികൾ ലേബർ ക്യാമ്പിൽ ജീവിക്കുന്നതായി തൊഴിലാളികൾ പറയുന്നു. ഓൺലൈൻ മാധ്യമമായ ‘ദി ക്വിൻറ്​’ ആണ്​ തൊഴിലാളികളുടെ ദുരിത ജീവിതത്തെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ടത്​.

‘‘ഈ വലിയ കെട്ടിടങ്ങളൊക്കെ ഞങ്ങളുണ്ടാക്കിയതാണ്​. പക്ഷെ ഞങ്ങൾക്ക്​ ഒന്നു ഭക്ഷണം കഴിക്കാനോ താമസിക്കാനോ സൗകര്യമില്ല. അവർ എ.സിയും കൂളറുമായി കിടന്നുറങ്ങുന്നു. ഞങ്ങളോട്​ തറയിൽ കിടന്നുകൊള്ളാനാണ്​ പറഞ്ഞത്​.’’ -തനിക്കു പിന്നിലെ അപ്പാർട്ട്​മ​െൻറ്​ ചൂണ്ടിക്കാട്ടി ഒരു തൊഴിലാളി പറയുന്നത് അതി ദയനീയ അവസ്ഥയാണ്

കോവിഡ്​ പടർന്നു പിടിക്കുന്നസാഹചര്യത്തിൽ ഇവർ രോഗ ഭീതിയിലാണ്​. തൊഴിലുടമ ക്യാമ്പിൽ നിന്ന്​ പുറത്തിറങ്ങാൻ പോലും അനുവദിക്കുന്നില്ലെന്നും തങ്ങളെ തടവുകാരെ പോലെ പിടിച്ചുവെച്ചിരികുകയാണെന്നും​ തൊഴിലാളികൾ പറഞ്ഞു. ​സ്വകാര്യ സെക്യുരിറ്റി ഗാർഡുമാരുടെ നിരീക്ഷണത്തിലാണിവർ. ചെയ്​ത ജോലിക്കുള്ള കൂലി പോലും തങ്ങൾക്ക്​ ലഭിക്കുന്നില്ലെന്ന്​ തൊഴിലാളികൾ വ്യക്തമാക്കി.

സംസ്ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ അന്തർ സംസ്ഥാന ​തൊഴിലാളികൾ സർക്കാർ ഒരുക്കിയ വാഹന സൗക​ര്യങ്ങൾ ഉപയോഗപ്പെടുത്തി നാട്ടിലേക്ക്​ തിരിച്ചു പോകുമ്പോൾ ‘ഞങ്ങൾ ജോലി ചെയ്യില്ല, ഞങ്ങളെ വീട്ടിൽ പോകാൻ അനുവദിക്കുക’ എന്ന മുദ്രാവാക്യവുമായി ​ലേബർ ക്യാമ്പിലെ തൊഴിലാളികൾ സമരം ചെയ്യുകയാണ്​. അന്തർ സംസ്ഥാന തൊഴിലാളികൾക്കായി ട്രെയിൻ സർവീസ്​ പുനരാരംഭിക്കുമെന്ന്​ കർണാടക സർക്കാർ അറിയിച്ചിട്ടു​​ണ്ടെങ്കിലും അതിനായി രജിസ്​റ്റർ ചെയ്യാൻ പോലും ഇവർക്ക്​ സാധിക്കുന്നില്ല.

ട്രെയിൻ ലഭിച്ചില്ലെങ്കിൽ നടന്നു പോകാനാണ്​ തീരുമാനമെന്ന്​ തൊഴിലാളികൾ പറഞ്ഞു. ഒരിക്കൽ​ തിരിച്ചു പോകാൻ തീരുമാനിച്ചപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ തങ്ങൾക്കരികിലെത്തി എല്ലാവിധ രേഖകളും നൽകാമെന്ന്​ അറിയിച്ചിരുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്ക്​​ ശേഷമേ രേഖകൾ അയക്കാൻ സാധിക്കൂ എന്നാണവർ പറഞ്ഞത്​. പക്ഷെ പിന്നീട്​ ട്രെയിൻ ഇല്ലാതായതോടെ തങ്ങൾ നടക്കാൻ തീരുമാനിച്ചു. എന്നാൽ സർക്കാർ ഉത്തരവു നൽകുന്നില്ല. അവരെന്താണ്​ ചെയ്യുന്നതെന്ന്​ മനസ്സിലാവുന്നില്ല. അവർ ഞങ്ങൾക്ക്​ ഗാതാഗത സൗകര്യം ഒരുക്കി തന്നാൽ ഞങ്ങൾക്ക്​ നടക്കേണ്ട ആവശ്യമില്ല.

‘‘വീട്ടിൽ ആരെങ്കിലും മരിച്ചാൽ ഞങ്ങൾക്ക്​ അവരെ കാണാൻ സാധിക്കില്ല. ​ ഞങ്ങൾ ഇവിടെ വെച്ച് മരിച്ചാൽ മൃതദേഹം കൈകാര്യം ചെയ്യാൻ ആരും വരില്ല. വീട്ടിലേക്ക്​ അയക്കുകയുമില്ല. നടക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്​. ഞങ്ങളത്​ സഹിക്കും. ഞങ്ങളിവിടെ മരിച്ചുകൊണ്ടിരിക്കുകയാണ്​.’’ -തൊഴിലാളികളുടെ സൂപ്പർവൈസർ ഗുലാബ്​ അൻസാരി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (13 minutes ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (1 hour ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (2 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (2 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (2 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (2 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (2 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (2 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (3 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (3 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (3 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (4 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (4 hours ago)

അഖില ഭാരതീയ ശിവസേനയുടെ നേതൃത്വത്തിൽ അന്നദാന വാർഷിക ആഘോഷം സംഘടിപ്പിച്ചു; തിരുവനന്തപുരം മേയർ വി വി രാജേഷ് ആഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു  (4 hours ago)

Malayali Vartha Recommends