മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ആശുപത്രിയില്‍

നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തെ ഞായറാഴ്ച രാത്രി 8.40-നാണ് എയിംസിലെ കാര്‍ഡിയോ-തൊറാസിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എയിംസ് കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍ ഡോ.നിതിഷ് നായികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അദ്ദേഹത്തിന്റെ നില വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha
























