ലക്നൗവില്‍ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. യുപിയിലെ സിദ്ധാര്‍ഥ്നഗര്‍ ജില്ലയില്‍ സൊനൗറ ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗ്രാമത്തില്‍ വീടു നിര്‍മാണത്തിനെത്തിയ ആള്ക്കാര് കുറ്റിക്കാട്ടില്‍നിന്ന് കുഞ്ഞിന്റെ കരച്ചില് കേട്ടതോടെ നാട്ടുകാരെ വിവരമറിയിച്ചു തിരച്ചില്‍ നടത്തുകയായിരുന്നു.
തിരച്ചിലില്‍ മണ്ണിനടിയില്‍ കുഴിച്ചിട്ട നിലയില്‍ ഒരു ആണ്‍കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഒരു കാല് മണ്ണിനു പുറത്തേക്കു നില്‍ക്കുന്നതാണ് തിരഞ്ഞുചെന്നവര്‍ കാണുന്നത്. ഉടന്‍തന്നെ കുഞ്ഞിനെ പുറത്തെടുത്ത് അവര്‍ ആശുപത്രിയില്‍ എത്തിച്ചു. കുറച്ച് മണ്ണ് വിഴുങ്ങിയതൊഴിച്ചാല് കുഞ്ഞിന് മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നു ഡോക്ടര്‍മാര്‍ വിലയിരുത്തി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
അതേസമയം, അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞായതിനാല്‍ കുഞ്ഞിനെ ഒഴിവാക്കാന്‍ നോക്കിയതായിരിക്കാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി കൃത്യമായ രീതിയിലല്ല മുറിച്ചിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha