Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന്‍ രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...


വ്യോമസേനയ്‌ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്‌ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..


ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..


പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..


സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

ഒരു വെടിക്ക് മൂന്ന് പക്ഷി; രണ്ടും കല്‍പ്പിച്ച് നരേന്ദ്രമോദി!

29 MAY 2020 03:34 PM IST
മലയാളി വാര്‍ത്ത

ലോകമാകെ കൊറോണ വൈറസിനെതിരെ പോരാടുകയാണ്,ഇന്ത്യയും കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള പോരാട്ടത്തിലാണ്. പല രാജ്യങ്ങളും ഇന്ത്യയുടെ കൊറോണ വിരുദ്ധ പോരാട്ടത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യ സഹായവും നല്‍കിയിരുന്നു.സാര്‍ക്ക് രാജ്യങ്ങളുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനം നയിച്ചത് തന്നെ ഇന്ത്യആയിരുന്നു. ഇങ്ങനെ ആഗോള തലത്തില്‍ ഇന്ത്യ നിരവധി രാജ്യങ്ങളുടെ പ്രശംസ ഇന്ത്യയെ തേടി എത്തുകയും ചെയ്തു.

അമേരിക്കപോലും ഇന്ത്യയ്ക്ക് നന്ദി പറയുകയും ഇന്ത്യ തങ്ങളുടെ സുഹൃത്ത് ആണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അപ്പോള്‍ അശാന്തമാവുകയായിരുന്നു. പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ അതിര്‍ത്തിയില്‍ തീവ്രവാദികളെ ഉപയോഗിച്ച് കൊണ്ട് നിഴല്‍യുദ്ധം നടത്തുകയാണ്. ഇപ്പോള്‍ പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്യുന്നു. ഭീകര വാദികളെ ഇന്ത്യന്‍ മണ്ണിലേക്ക് നുഴഞ്ഞ്കയറുന്നതിന് അവസരം ഒരുക്കുന്നതിനായാണ് പാക്കിസ്ഥാന്‍ സൈന്യം ഇങ്ങനെ നിരന്തരം വെടിനിരത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് പ്രകോപനം സൃഷ്ടിക്കുന്നത്.

ഇന്ത്യ ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് നല്‍കുന്നത്. ഇങ്ങനെ പാകിസ്ഥാന്‍ ഒരുവശത്ത് ഭീകരവാദത്തെ കൂട്ട്പിടിച്ചു കൊണ്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നതിനിടെയാണ് ചൈനയും നേപ്പാളും ഇന്ത്യയ്‌ക്കെതിരായ നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലും അതിര്‍ത്തിയില്‍ സംഘര്‍ഷസാധ്യത ഉടലെടുത്തിട്ടുണ്ട്,ലഡാക്കിലെ ഇന്ത്യ-ചൈന നിയന്ത്രണ രേഖ സംബന്ധിച്ച തര്‍ക്കങ്ങളാണ് രൂക്ഷം,മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയിലും ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്തു.ഇങ്ങനെ ചൈനയുമായുള്ള അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തതിന് പിന്നാലെ മറ്റൊരു അയല്‍ രാജ്യമായ നേപ്പാള്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കുകയും ചെയ്തു, ഇന്ത്യയുടെ ഭാഗമായ ലിംപിയാ ധുര,ലിപുലേക്ക്,കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ ഭൂപടം നേപ്പാള്‍ പുറത്തിറക്കിയത്. ഇത് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തു.നേപ്പാളിന്റെ നീക്കത്തിന് പിന്നില്‍ ചൈനയാണെന്ന് നയതന്ത്ര വിദഗ്ദര്‍ അഭിപ്രായപെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചൈന ഇന്ത്യയുടെ നേരെ തിരിഞ്ഞത്. അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപെട്ട ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിച്ച് കൊണ്ട് ലോക ശ്രദ്ധയെ മാറ്റുന്നതിനുള്ള ശ്രമമാണ് നടത്തുന്നത് എന്നാണ് ഇന്ത്യയുടെയും വിലയിരുത്തല്‍, ഇക്കാര്യത്തില്‍ ഉന്നത തലയോഗം വിളിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അതിര്‍ത്തിയിലെ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യുകയും യാതൊരുവിട്ട് വീഴ്ച്ചയ്ക്കും തയ്യാറാകേണ്ടെന്നും ഇന്ത്യയുടെ അതിര്‍ത്തികള്‍ എന്ത് വിലകൊടുത്തും സംരക്ഷിക്കണം എന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍,ചീഫ് ഓഫ് ഡിഫന്‍സ് സറ്റാഫ് ബിപിന്‍ റാവത്ത്
ജയങ്കര്‍ രാജ്‌നാഥ് അങ്ങനെ കരുത്തുകാട്ടുകയാണ് ഇന്ത്യ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്റര്‍നെറ്റില്‍ നിന്ന് വിട്ടുനില്‍ക്കുക എന്ന കടുത്ത തീരുമാനവുമായി ഐശ്വര്യ ലക്ഷ്മി  (3 hours ago)

യുക്രെയ്ന്‍ യുദ്ധം അവസാനിക്കണമെങ്കില്‍ നാറ്റോ രാജ്യങ്ങളോട് ഡോണള്‍ഡ് ട്രംപ്  (4 hours ago)

ഏഷ്യ കപ്പ് ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ശ്രീലങ്ക  (4 hours ago)

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു  (4 hours ago)

എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്  (5 hours ago)

കിണറ്റില്‍ വീണയാളെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി യുവാക്കള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

പാക് സൈന്യത്തെ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുത്ത് താലിബാന്‍  (6 hours ago)

കോഴിക്കോട്ട് ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു  (7 hours ago)

കോട്ടയം മെഡിക്കല്‍ കോളജിന്റെ അഞ്ചാം നിലയില്‍നിന്ന് ചാടി 27കാരന്‍ ജീവനൊടുക്കി  (7 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം 13 കാരിയുടെ ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടര്‍മാര്‍  (8 hours ago)

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (8 hours ago)

മന്ത്രവാദത്തിനിടെ മന്ത്രവാദിയും യുവാവും പുഴയില്‍ മുങ്ങിമരിച്ചു  (8 hours ago)

മണിപ്പൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി  (9 hours ago)

വിലക്കയറ്റത്തില്‍ കേരളം ഒന്നാമതാകാന്‍ കാരണം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍  (9 hours ago)

ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  (9 hours ago)

Malayali Vartha Recommends