കുടിയേറ്റ തൊഴിലാളികളായ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ നല്‍കണം; കേന്ദ്രസര്‍ക്കാറിനോട് അപേക്ഷിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കുടിയേറ്റ തൊഴിലാളികളായ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് 10,000 രൂപ വീതം കേന്ദ്രസര്‍ക്കാര്‍ നല്‍കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.
"ഈ സാഹചര്യത്തില്‍ സങ്കല്‍പ്പിക്കാനാവാത്ത അനുപാതത്തില്‍ ആളുകള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട് എന്നവർ ചൂണ്ടിക്കാണിച്ചു. അസംഘടിത മേഖലയിലെ ആളുകള്‍ ഉള്‍പ്പടെയുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് 10,000 രൂപ വീതം നല്‍കണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണെന്നും . പിഎം കെയര്‍ ഫണ്ടിലെ തുക ഇതിനായി വിനിയോഗിക്കാമെന്നും മമതാ ബാനര്‍ജി ട്വീറ്ററില്‍ കുറിക്കുകയുണ്ടായി. ഉംപുന്‍ ചുഴലിക്കാറ്റില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് 20,000 രൂപ കൈമാറിയെന്ന അറിയിച്ചതിനു പിന്നാലെയാണ് മമതാ ബാനര്‍ജി ഇക്കാര്യം ഉന്നയിച്ചത്. ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായ അഞ്ച് ലക്ഷം ആളുകള്‍ക്കാണ് മമതാ ബാനര്‍ജി സഹായമെത്തിച്ചത്. കൃഷി നാശം സംഭവിച്ച 23.3 ലക്ഷം കര്‍ഷകര്‍ക്കുള്ള സഹായം ഇതിനകം തന്നെ നല്കി കഴിഞ്ഞു. ഇതിനായി 1,444 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും മമതാ വ്യക്തമാക്കി.
https://www.facebook.com/Malayalivartha