Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..

പേടിപ്പിച്ച് ലോകാരോഗ്യസംഘടന; രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന; ന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ

06 JUNE 2020 10:12 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, ഇന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. രാജ്യത്ത് വൈറസ് വ്യാപനം ക്രമാതീതമല്ലെന്നും എന്നാല്‍ അത് വര്‍ദ്ധിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ റയാന്‍ പറയുന്നു

നിലവില്‍ രാജ്യത്ത് കൊവിഡ് രോഗവ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ചയാണ് സമയം വേണ്ടിവരുന്നതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ ഓരോ സ്ഥലത്തും കൊവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് സാഹചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും റയാന്‍ വ്യക്തമാക്കുന്നു.

പാകിസ്ഥാനിലും ബംഗ്ലാദേശിലും കൊവിഡ് വ്യാപനം മൂര്‍ച്ഛിക്കാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, ഈ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം പാരമ്യത്തിലെത്തിയിട്ടില്ല. ഇന്ന് 4,734 പുതിയ കൊവിഡ് കേസുകളാണ് പാകിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സമയപരിധിയില്‍ 97 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പാകിസ്ഥാനില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 93,983 ല്‍ എത്തി. 1,935 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ലോക്ക്ഡൗണിലൂടെ കൊവിഡ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാന്‍ സാധിച്ചതായി ലോകാരോഗ്യ സംഘടന. എന്നാല്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിലൂടെ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കും. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നതിലൂടെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കും.

അതെ സമയം ദേശീയ തലസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹി ആശുപത്രികളിലെ കോവിഡ് ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സമിതിയുടെ ശുപാര്‍ശ. ഇക്കാര്യത്തില്‍ ഇനി സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലെ സാഹചര്യത്തില്‍ ഡല്‍ഹി വാസികളെ ചികിത്സിക്കാന്‍ ആവശ്യമായ സൗകാര്യമുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിിന്നുള്ളവര്‍ കൂടി ചികിത്സ തേടി ഡല്‍ഹിയിലെത്തിയാല്‍ മൂന്ന് ദിവസം കൊണ്ട് ആശുപത്രികളിലെ മുഴുവന്‍ ബെഡ്ഡുകളും നിറയുമെന്നാണ് അഞ്ചംഗ ഡോക്ടര്‍മാരുടെ സമിതി വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം ഒന്നിന് ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടയ്ക്കുകയാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഡല്‍ഹിക്ക് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഡല്‍ഹി ആശുപത്രികളില്‍ ചികിത്സ നല്‍കുന്ന കാര്യത്തില്‍ ഡല്‍ഹി നിവാസികള്‍ തങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ വാട്‌സ്‌ആപ് നമ്ബറുകള്‍ ഉള്‍പ്പെടെ നല്‍കിയിരുന്നു.

"നമ്മള്‍ അതിര്‍ത്തികള്‍ തുറക്കുന്ന നിമിഷം രാജ്യമെമ്ബാടു നിന്നുമുള്ളവര്‍ ചികിത്സ തേടി ഡല്‍ഹിയിലേക്ക് വരും. നമുക്ക് ആകെ 9500 ബെഡ്ഡുകളാണ് കോവിഡ് രോഗികളെ ചികിത്സിക്കാനായി ഉള്ളത്. ഇപ്പോള്‍ 2300 രോഗികള്‍ അവിടെയുണ്ട്. അതിര്‍ത്തികള്‍ തുറന്നാല്‍ മൂന്നു ദിവസം കൊണ്ടുതന്നെ മുഴുവന്‍ ബെഡ്ഡുകളും നിറയും. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ തുറക്കണമെന്നും എന്നാല്‍ ചികിത്സ മാത്രം ഡല്‍ഹിക്കാര്‍ക്കായി പരിമിതപ്പെടുത്തണമെന്നു ചിലര്‍ വാദിക്കുന്നുണ്ട് എന്നാല്‍ ഡല്‍ഹി ദേശീയ തലസ്ഥാനമാണ്. ഇത് എല്ലാവരുടേയും സ്ഥലമാണ്. അപ്പോള്‍ ഇവിടെ വരുന്നവര്‍ക്ക് ചികിത്സ നിഷേധിക്കാന്‍ സാധ്യമല്ല. പുറത്തു നിന്നുള്ളവരില്‍ കോവിഡ് രോഗമുള്ളവര്‍ക്ക് മാത്രം ചികിത്സ നല്‍കുക എന്ന ആശയവും ചിലര്‍ പറയുന്നുണ്ട്. ഈ കാര്യത്തില്‍ എല്ലായിടത്തു നിന്നുമുള്ള അഭിപ്രായം അറിഞ്ഞതിനു ശേഷം തീരുമാനമെടുക്കു"മെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഡോക്ടര്‍മാരുടെ സംഘത്തെ ഇക്കാര്യത്തില്‍ ഉപദേശം നല്‍കാനായി നിയോഗിച്ചത്. അതിനിടെ, ചില സ്വകാര്യ ആശുപത്രികള്‍ ആശുപത്രി ബെഡ്ഡ് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് കെജ്‌രിവാള്‍ ഇന്ന് ആരോപിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിന് ലക്ഷക്കണക്കിന് രൂപയാണ് ചില സ്വകാര്യ ആശുപത്രികള്‍ ചോദിക്കുന്നതെന്ന് ഡല്‍ഹിക്കാരെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ച്‌ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാതിരിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ആശുപത്രി ബെഡ്ഡുകളെ സംബന്ധിച്ചുള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിദഗ്ധരെ നിയോഗിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

"ചില ആശുപത്രികള്‍ കോവിഡ് രോഗികള്‍ക്കായി ബെഡ്ഡുകള്‍ മാറ്റിവയ്ക്കാന്‍ വിസമ്മതിക്കുന്നുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെയായി അവര്‍ക്ക് ബന്ധമുള്ളതുകൊണ്ട് അത് സാധ്യമാകുമെന്ന ധാരണയിലാണ് അത്. ഇത്തരമൊരു സമയത്ത് അത്തരം നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും", കെജ്‌രിവാള്‍ പറഞ്ഞു.

"ഇന്നുവരെ ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ല. ആകെയുള്ള 8645 ബെഡ്ഡുകളില്‍ 4038 എണ്ണത്തില്‍ ആളുകളുണ്ട്. ബാക്കി 4607 ബെഡ്ഡുകള്‍ കാലിയാണ്. ഇത് ശരിക്കും ഉള്ള ബെഡ്ഡുകളാണ്. കണക്കില്‍ മാത്രമല്ല. പക്ഷേ, ഇത് രോഗികള്‍ക്ക് നിഷേധിക്കാന്‍ ആരെങ്കിലും തീരുമാനിച്ചാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാവും. ഞങ്ങള്‍ക്ക് കുറച്ചു ദിവസം തരൂ, ഈ പ്രശ്‌നം പരിഹരിക്കും", കെജ്‌രിവാള്‍ പറഞ്ഞു.

ഇന്നുവരെ ഡല്‍ഹിയില്‍ 26,334 പോസിറ്റീവായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 10,315 പേര്‍ രോഗവിമുക്തരായി. 708 പേര്‍ ഇതുവരെ മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (50 minutes ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (55 minutes ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (9 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (9 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (9 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (9 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (9 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (10 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (12 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (12 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (13 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (13 hours ago)

Malayali Vartha Recommends