ബി ജെ പി റാഞ്ചുമെന്ന് ഭയം ; എം എൽ എ മാരെ റിസോർട്ടുകളിൽ ഒളിപ്പിച്ച് കോൺഗ്രസ്സ് ; രാജസ്ഥാനിലെ റിസോർട്ടിലുള്ളത് പത്തൊൻപത് എം എൽ എ മാർ ; നടപടി രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി

രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എംഎൽഎമാരെ സുരക്ഷിതമാക്കാനുള്ള കഠിന ശ്രമത്തിലാണ് കോൺഗ്രസ്. കാരണം മറ്റൊന്നുമല്ല. അടുത്ത ദിവസങ്ങൾക്കിടെ കോൺഗ്രസിൽ നിന്ന് മൂന്ന് എംഎൽഎമാരാണ് രാജി വെച്ചത്. രാജിവെച്ചവർ ചേക്കേറുന്നതോ ബി ജെ പിയിലും .ഇതോടെയാണ് കോൺഗ്രസ് പുതിയ തന്ത്രങ്ങൾ മെനയുന്നത് . എം എൽ എ മാരെ ബിജെപി റാഞ്ചാതിരിക്കാനായി പല സംഘങ്ങളായി ഗുജറാത്തിലും ഗുജറാത്തിന് പുറത്തുമായി താമസിപ്പിചിരിക്കുകയാണ് കോൺഗ്രസ്.
രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 19 കോൺഗ്രസ് എംഎൽഎമാരെയാണ് രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റുന്നത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജി വെച്ച സാഹചര്യത്തിലാണ് കോൺഗ്രസിന്റെ ഈ അടവ് നയം . കൂടുതൽ എംഎൽഎമാരുടെ രാജി ഒഴിവാക്കുകയാണ് ഇതിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത് . രാജസ്ഥാനിലെ മൌണ്ട് അബുവിലുള്ള വൈൽഡ് വിൻഡ്സ് റിസോർട്ടിലേക്ക് 26 എംഎൽഎമാരെ മാറ്റാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ . കോൺഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ നിന്ന് സുരക്ഷിതരായിരിക്കുമെന്നാണ് കോൺഗ്രസിൻെറ കണക്കുകൂട്ടൽ.
ഗുജറാത്തിൽ കോൺഗ്രസിന് 65 എംഎൽഎമാരാണുള്ളത്. സൌരാഷ്ട്രയിലെ ഒരു സംഘം കോൺഗ്രസ് എംഎൽഎമാരെ രാജ്കോട്ടിലെ നീൽ സിറ്റി എന്ന റസ്റ്റോറന്റിലേക്ക് ഇതിനകം തന്നെ മാറ്റിയിട്ടുണ്ട്. മറ്റൊരു സംഘം ഗുജറാത്തിലെ ആനന്ദിലെ റിസോർട്ടിലേക്കും മാറ്റിയിട്ടുണ്ട്. 182 അംഗ ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 103 എംഎൽഎമാരാണുള്ളത്. ഒരു സ്ഥാനാർത്ഥിയ്ക്ക് ജയിക്കാൻ 34 വോട്ടുകളാണ് ആവശ്യമായി വരിക. രണ്ട് കോൺഗ്രസ് എംഎൽഎമാർ ജൂൺ നാലിന് രാജിവെച്ചതോടെയാണ് പുതിയ നീക്കങ്ങൾക്ക് കോൺഗ്രസും ഒരുങ്ങുന്നത്. ഒരു ദിവസത്തിന് ശേഷം മൂന്നാമത്തെ എംഎൽഎയും രാജി സമർപ്പിച്ചിരുന്നു.
നേരത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ തന്നെ നാല് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിരുന്നു. ഇത് രണ്ടാം തരംഗം മാത്രമാണ്. നിലവിലെ എംഎൽഎമാരുടെ സ്ഥിതി വച്ച് രണ്ടിന് പകരം ഒരു രാജ്യസഭാ സീറ്റ് മാത്രമാണ് കോൺഗ്രസിന് ഉറപ്പുള്ളൂ. ഗുജറാത്തിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ബിജെപിയുടെ മൂന്നും കോൺഗ്രസിന്റെ ഒരു സീറ്റൂമാണ് ഒഴിവുവരുന്നത്. ബിജെപി നർഹാനി അമീനെയും അഭയ് ഭരദ്വാജിനെയും റമീലാബെൻ ബാരയെയുമാണ് സ്ഥാനാർത്ഥിയാക്കുന്നത്. കോൺഗ്രസ് ശക്തിസിംഗ് ഗോഹിൽ, ഭരത്സിംഗ് സോളങ്കി എന്നിവരെയാണ് തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നതിനായി നിർദേശിച്ചിട്ടുള്ളത്. ആർക്കാണ് മുൻഗണന നൽകുകയെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ല.
ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സഖ്യകക്ഷിയായ കോൺഗ്രസിനെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമോ എന്നതാണ് ആശങ്ക. കോൺഗ്രസിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പാർട്ടി വിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ വിപ്പ് അനുസരിച്ച് എംഎൽഎമാർ കോൺഗ്രസിന് വോട്ട് ചെയ്യുമോ എന്നുള്ളത് മറ്റൊരു കാര്യമാണ്.
ബിജെപി കോൺഗ്രസ് എംഎൽഎമാർക്ക് കൈക്കൂലി നൽകി കൂറുമാറ്റത്തിന് പ്രേരിപ്പിക്കുകയാണെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. കോണ്‍ഗ്രസ് വിട്ട് പോകാന്‍ തീരുമാനിച്ചവരെല്ലാം പോയിക്കഴിഞ്ഞെന്നും ബാക്കിയുള്ളവരെല്ലാം ഒരുമിച്ചുണ്ടെന്നും കിറിത് പാട്ടേല്‍ എം.എല്‍.എ അറിയിച്ചു. ഇനിയാരെയും പ്രലോഭിച്ച് കടത്തിക്കൊണ്ട് പോകാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് എം.എല്‍.എമാര്‍ പാര്‍ട്ടിവിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയതോടെയാണ് കോണ്‍ഗ്രസ് പുതിയ നീക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്.
മാര്‍ച്ചില്‍ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവെച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ എണ്ണം 65 ആയി ചുരുങ്ങി. നാല് രാജ്യസഭ എം.എല്‍.എമാരുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി നേതാക്കള്‍ പറയുന്നത്. ‘ഇത് പ്രതീക്ഷിച്ചിരുന്നതാണ്. ഇത് ഗുജറാത്താണ്. ഇപ്പോള്‍ ബി.ജെ.പി മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ഗുജറാത്ത് അവരുടെ മാതൃസംസ്ഥാനമാണ്’, നേതാവ് പറഞ്ഞു.
103 അംഗങ്ങളുള്ള ബി.ജെ.പിക്ക് രണ്ട് പേരെ കൂടിയാണ് രാജ്യസഭാ സീറ്റുറപ്പിക്കാന്‍ വേണ്ടത്. റമീള ഭാര, അഭയ് ഭരദ്വാജ്, നരഹരി അമിന്‍ എന്നിവരാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥികള്‍.
ജൂണ്‍ 19 നാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. ഗുജറാത്തില്‍ നാല് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സീറ്റുകളില്‍ രണ്ടെണ്ണത്തില്‍ വിജയിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസിന് നഷ്ടമായത്.
കോണ്‍ഗ്രസ് വക്താവ് കൂടിയായ ശക്തിസിങ് ഗോഹില്‍, മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭരത് സിങ് സോളങ്കി, എന്നിവരെയാണ് കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതിയ നീക്കങ്ങളോടെ ഒരാളെ മാത്രമേ വിജയിപ്പിക്കാനാവൂ എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്.
https://www.facebook.com/Malayalivartha























