ജമ്മു കാശ്മീരിലെ ഷോപിയാനില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു, മൂന്ന് സൈനികര്‍ക്ക് പരിക്ക്

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെയാണ് വധിച്ചത്. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷോപിയാനിലെ മേഖലകളില്‍ ആക്രമണം ലക്ഷ്യമിട്ട് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍.
തെരച്ചിലില്‍ ഏര്‍പ്പെട്ടിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്നലെ പിഞ്ചോര മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ആക്രമണത്തില്‍ രണ്ട് വീടുകളും തകര്‍ന്നു. ആര്‍മി, സി.ആര്‍.പി.എഫ്, പൊലീസ് എന്നിങ്ങനെ സംയുക്തമായാണ് ഭീകരര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha























