മധ്യപ്രദേശിൽ ബി ജെ പിക്ക് കനത്ത പ്രഹരം ; മധ്യപ്രദേശിൽ 25 ബി.എസ്.പി നേതാക്കളും ബി.ജെ.പി ജില്ലാ സെക്രട്ടറിയും ഉള്‍പ്പടെ 500 പേര്‍ കോണ്‍ഗ്രസില്‍; ഗുജറാത്തിൽ ബിജെപിയെ പേടിച്ച് എം എൽ എ മാരെ ഒളിപ്പിച്ച് കോൺഗ്രസ്

ബിജെപിയുടെ ചാക്കിട്ടുപിടിത്തത്തെ ഭയന്ന് ഗുജറാത്തിലെ 19 കോണ്‍ഗ്രസ് എംഎല്‍എമാരെ രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായ വാർത്തകൾക്കു പിന്നാലെ മധ്യപ്രദേശില്‍ 25 ബി.എസ്.പി നേതാക്കളുടെ നേതൃത്വത്തില്‍ 500 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതായി റിപ്പോർട്ടുകൾ.. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രാഗി ലാല്‍ ജാദവ് ഉള്‍പ്പടെയുള്ളവരാണ് കോണ്‍ഗ്രസിലേക്ക് മാറിയത്.മധ്യപ്രദേശില്‍ 25 ബി.എസ്.പി നേതാക്കളുടെ നേതൃത്വത്തില്‍ 500 ഓളം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രാഗി ലാല്‍ ജാദവ് ഉള്‍പ്പടെയുള്ളവരാണ് കോണ്‍ഗ്രസിലേക്ക് മാറിയത്.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വം ഏറ്റുവാങ്ങി.
സിറ്റിങ് എം.എല്‍.എമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ രാജി. ഗ്വാളിയാര്‍, ചമ്പല്‍ മേഖലകളിലെ പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കരേര നിയമസഭാ മണ്ഡലത്തിലെ പ്രധാന നേതാവായ പ്രാഗി ലാലിന്റെ നേതൃത്വത്തില്‍ 300 ഓളം പ്രവര്‍ത്തകരാണ് ബി.എസ്.പി വിട്ടത്.
ദാബ്ര മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 100 ഓളം പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടിട്ടുണ്ട്. ദാബ്ര അടക്കമുള്ള സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ കൂറുമാറ്റം.
ദാബ്രയിലെ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ദിനേഷ് കതിക്, മുന്‍ കരേര ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദീപക് അഹിര്‍വാര്‍, മുന്‍ ഡെപ്യൂട്ടി കമ്മീഷണ്‍ പി.എസ് മന്ദ്‌ലോയി എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട് എന്നാണ് വാർത്തകൾ .
സംസ്ഥാനത്ത് രജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനു മുന്നോടിയായാണ് ഇതിനകം തന്നെ മൂന്ന് എംഎല്‍എമാരെക്കൊണ്ട് രാജി വെപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെയും ഈ വഴിക്ക് നയിക്കുമോയെന്ന ഭീതി കോണ്‍ഗ്രസ്സിനുണ്ട്.അതുകൊണ്ടുതന്നെയാണ് തങ്ങളുടെ എം എൽ എ മാരെ റിസോർട്ടിൽ ഒളിപ്പിച്ചെങ്കിലും പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്
രാജസ്ഥാനിലെ മൗണ്ട് അബുവിലെ വൈല്‍ഡ് വിന്‍ഡ്സ് റിസോര്‍ട്ടിലേക്കാണ് എംഎല്‍എമാരെ എത്തിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഭരണത്തിലുള്ളത് കോണ്‍ഗ്രസ്സായതിനാല്‍ രാജസ്ഥാനില്‍ ബിജെപിയുടെ ഇടപെടല്‍ തടയാനാകുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
65 എംഎല്‍എമാരാണ് കോണ്‍ഗ്രസ്സിന് ഗുജറാത്തിലുള്ളത്. ഇവരില്‍ പലരെയും പല റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്. എല്ലാവരെയും ഒരുമിച്ചു കൊണ്ടുവരാന്‍ പാര്‍ട്ടിക്ക് ആലോചനയുണ്ട്. രാജ്കോട്ടിലും അനന്ദിലുമെല്ലാമായി ഇവരെ പാര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. 103 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. 182 അംഗ സഭയാണ് ഗുജറാത്തിലേത്.
ജൂണ്‍ 4നായിരുന്നു എംഎല്‍എമാരുടെ രാജി തുടങ്ങിയത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. നിലവിലെ അംഗങ്ങളുടെ എണ്ണം വെച്ച് ഒരു രാജ്യസഭാ സീറ്റ് മാത്രമേ കോണ്‍ഗ്രസ്സിന് ഉറപ്പിക്കാനാകൂ. നാല് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
കോൺഗ്രസിലെ എം എൽ എ മാരെ റാഞ്ചാൻ ബിജെപി ശ്രമം നടത്തുന്നു എന്ന വാർത്തകൾക്കു പിന്നാലെയാണ് ബിജെപിക്കു കനത്ത പ്രഹരം നൽകികൊണ്ട് നേതാക്കന്മാരുൾപ്പെടെയുള്ള അഞ്ഞൂറോളം ബിജെപി പ്രവർത്തകർ രാജസ്ഥാനിൽ കോൺഗ്രസിലേക്ക് ചേക്കേറിയത്
https://www.facebook.com/Malayalivartha























