കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് പല സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങള്‍ തുറന്നു.... മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ഥനക്കെത്തി, 65 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസിന് താഴേയുള്ളവര്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശനമില്ല

കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് പല സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങള്‍ തുറന്നു. ഉത്തര്‍പ്രദേശില്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രാര്‍ഥനക്കെത്തി. ലോക്ഡൗണ്‍ ഇളവുകള്‍ സ്വാതന്ത്ര്യമല്ലെന്നും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ആരാധനാലയങ്ങളില്‍ എത്താവന്നും യോഗി പറഞ്ഞു. സാമൂഹിക അകലം പാലിച്ച് മാത്രമേ ആരാധന നടത്താന്‍ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഉത്തര്‍പ്രദേശില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത്.
സാനിറ്റൈസറും തെര്‍മല്‍ സ്‌കാനിങും ആരാധനാലയങ്ങളില്‍ നിര്‍ബന്ധമാണ്. മുഖാവരണം ധരിച്ച് മാത്രമേ ആരാധനക്കായി എത്താവു. ചെരിപ്പുകള്‍ പരമാവധി വാഹനങ്ങളില്‍ തന്നെ വെക്കണം. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുകൂടരുത് തുടങ്ങിയ വ്യവസ്ഥകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 65 വയസിന് മുകളിലുള്ളവര്‍ക്കും 10 വയസിന് താഴേയുള്ളവര്‍ക്കും ആരാധനാലയങ്ങളില്‍ പ്രവേശനമില്ല.
https://www.facebook.com/Malayalivartha























