അതിര്‍ത്തി ലംഘിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരനെ വിട്ടയച്ചു

അതിര്‍ത്തി ലംഘിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ നേപ്പാള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരനെ വിട്ടയച്ചു. വെള്ളിയാഴ്ച നേപ്പാള്‍ സായുധ പൊലീസ് സേനയുടെ(എ.പി.ഫ്) പിടിയിലായ രാം ലഗാന്‍ യാദവ്(45) എന്നയാളെയാണ് ഇന്ന് പുലര്‍ച്ചെയോടെ വിട്ടയച്ചത്. പട്‌നയില്‍ നിന്ന് 134 കിലോമീറ്റര്‍ അകലെ ബിഹാറിലെ സിതാമര്‍ഹി സ്വദേശിയായ രാം ലഗാന്‍ യാദവ് നേപ്പാളില്‍ താമസിക്കുന്ന മരുമകളെ കാണുന്നതിനായി അതിര്‍ത്തി കടന്നെത്തുകയായിരുന്നു.
ലഗാന്‍ യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് സിതാമര്‍ഹിയിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥയാണ്. അതിര്‍ത്തി കടന്നതിന് വെള്ളിയാഴ്ച ഇന്ത്യന്‍ കര്‍ഷകന്‍ വികേഷ് യാദവ്(22) നേപ്പാള്‍ പൊലീസിന്റെ വെടിയേറ്റ് മരിക്കുകയും ഉദയ് താക്കൂര്‍(24), ഉമേഷ് റാം(18) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















