വിമാന, ട്രെയിൻ യാത്രികർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ; കർണാടക ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്

വിമാനത്തിലോ ട്രെയിനിലോ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ സത്യവാങ്മൂലം ഉണ്ടായാൽ മതിയെന്നും മൊബൈലിൽ ആരോഗ്യ സേതു ആപ് ഡൗൺലോഡ് ചെയ്യേണ്ടതില്ല എന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എം.എൻ നർഗുണ്ട് . എന്നാൽ, ആപ് മൊബൈലിൽ ഉണ്ടാകുന്നത് നല്ലതാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൈബർ ആക്ടിവിസ്റ്റ് അനിവർ അരവിന്ദ് നൽകിയ ഹരജിയിൽ നടന്ന വാദത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.
സ്മാർട്ട് ഫോൺ ഉള്ളവർക്ക് മാത്രമേ ആരോഗ്യ സേതു ആപ്ലിക്കേഷൻ ഉപയോഗിക്കാൻ കഴിയുകയുള്ളൂവെന്നും കൂടാതെ വ്യക്തികളുടെ സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നും ഹരജിയിൽ പറയുന്നു. ഒരാൾ വ്യക്തിപരമായി ഉപയോഗിക്കുന്ന മൊബൈലിൽ ആപ്ലിക്കേഷൻ നിർബന്ധമായും ഉപയോഗിക്കണമെന്ന് പറയാൻ സർക്കാറിന് അവകാശമില്ലെന്നും ഹരജിക്കാരൻ വാദിക്കുന്നു. മറ്റു രാജ്യങ്ങളും കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ബ്ലൂടൂത്ത് സിഗ്നൽ ആണ് ഉപയോഗിക്കുന്നത്.എന്നാൽ, ആരോഗ്യസേതുവിൽ ഉപയോക്താവിന്റെ ‘ലോക്കേഷൻ'ആണ് ഉപയോഗിക്കുന്നതെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha






















