Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും

വിലപ്പെട്ട 'ആ സാധനം' രണ്ടാം ഭാര്യക്ക് സഹിക്കാനാകാതെ ആദ്യ ഭാര്യയുടെ ക്വട്ടേഷൻ; സാഹസികതകൾക്കൊടുവിൽ ഭർത്താവിനെ രക്ഷിച്ച പോലീസ് ഞെട്ടി

13 JUNE 2020 03:28 PM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോകാന്‍ ഭാര്യയുടെ വക ക്വട്ടേഷന്‍. രണ്ടാം ഭാര്യയ്‌ക്കൊപ്പം സ്ഥിരതാമസമാക്കിയ ഭര്‍ത്താവിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ആദ്യഭാര്യയാണ് ഇത്തരം ഒരു സാഹസികത ചെയ്തത്. ഒടുവില്‍ ഒരു ഫാംഹൗസില്‍ ബന്ദിയാക്കിയ യുവാവിനെ പോലീസ് സംഘം മോചിപ്പിച്ചിരുന്നു . ബെംഗളൂരുവിലായിരുന്നു നാടകീയമായ സംഭവം നടന്നത് . കെട്ടിട നിര്‍മാണ കരാറുകാരനായ ഷാഹിദ് ഷെയ്ഖിനെ(32) ജൂണ്‍ ഏഴാം തീയതിയായിരുന്നു ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഉച്ചയ്ക്ക് പച്ചക്കറി വാങ്ങാന്‍ പോയ യുവാവിനെ വാഹനത്തിലെത്തി തട്ടിക്കൊണ്ടുപോയ സംഘം നേരേ ഹാസനിലേക്കായിരുന്നു പോയത്. ഇവിടെ ഒരു ഫാംഹൗസില്‍ ബന്ദിയാക്കിയ യുവാവിനെ കഴിഞ്ഞദിവസം പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു . സംഭവത്തില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു . അതേസമയം, കേസിലെ പ്രതികളായ ഷാഹിദിന്റെ ആദ്യഭാര്യ റോമ ഷെയ്ഖും മറ്റ് മൂന്ന് പേരും ഒളിവിലാണ് .

ഷാഹിദിന്റെ ആദ്യഭാര്യയായ റോമ ഷെയ്ഖാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുകയും ചെയ്തു . കഴിഞ്ഞവര്‍ഷം ഷാഹിദ് രത്‌ന ഖാത്തൂം എന്ന യുവതിയെ രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരോടൊപ്പം വിശേശ്വരയ്യ ലേഔട്ടില്‍ സ്ഥിരതാമസവും തുടങ്ങി. എന്നാല്‍ ഭര്‍ത്താവ് രണ്ടാംഭാര്യയ്‌ക്കൊപ്പം സ്ഥിരതാമസമാക്കിയതും തന്റെ ആഭരണങ്ങളും പണവും രണ്ടാംഭാര്യയ്ക്ക് നല്‍കിയതും റോമയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല . ഇതാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയി സ്വന്തമാക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതും . അഭിഷേക് എന്ന ക്വട്ടേഷന്‍ നേതാവിനും സംഘത്തിനും രണ്ട് ലക്ഷം രൂപയായിരുന്നു റോമ നല്‍കിയത്. ഇതിനിടെ, ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ രണ്ടാംഭാര്യയാണെന്ന് വരുത്തിതീര്‍ക്കാനും ഇവര്‍ ശ്രമം നടത്തുകയായിരുന്നു . എന്നാല്‍ ഷാഹിദിനെ തട്ടിക്കൊണ്ടുപോയ സംഘം റോമ ഷെയ്ഖ് അറിയാതെ രണ്ടാംഭാര്യയില്‍നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു.

ആദ്യം പത്ത് ലക്ഷം രൂപ ചോദിച്ച സംഘം പിന്നീട് രണ്ട് ലക്ഷം നല്‍കിയാല്‍ യുവാവിനെ മോചിപ്പിക്കാമെന്ന് ഉറപ്പുനല്‍കി. രണ്ടാംഭാര്യ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു . തുടര്‍ന്ന് പോലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഹാസനിലെ ഫാംഹൗസില്‍നിന്ന് യുവാവിനെ മോചിപ്പിച്ചത്. പിടിയിലായ നാല് പേരെ ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ആദ്യഭാര്യയാണെന്ന് പോലീസിന് മനസിലായത്. ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്നും മര്‍ദനമേറ്റതിനാല്‍ ഷാഹിദ് ഷെയ്ഖിനെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. തന്റെ ആഭരണങ്ങളും പണവും രണ്ടാംഭാര്യയ്ക്ക് നല്‍കിയതും റോമയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല എന്താണ് ഇത്തരത്തിൽ ഒരു ക്വട്ടേഷന്‍ നല്കാൻ കാരണമായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (4 minutes ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (21 minutes ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (6 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (6 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (6 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (7 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (7 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (7 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (8 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (8 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (8 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (10 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (10 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (10 hours ago)

Malayali Vartha Recommends