Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മകൾ ഇതര ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായതിനെ വീട്ടുകാർ എതിർത്തു..മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ എതിർപ്പ് വിദ്വേഷമായി മാറി ..വിളിച്ചുവരുത്തി ബലം പ്രയോഗിച്ചു വിഷം കുടിപ്പിച്ചു..വിഷം അകത്ത് ചെന്നതോടെ തൽക്ഷണം യുവതി മരിച്ചു... കാമുകനെ അടിച്ചുകൊന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു

13 JUNE 2020 06:23 PM IST
മലയാളി വാര്‍ത്ത

മകൾ ഇതര ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയത്തിലായതിനെ വീട്ടുകാർ എതിർത്തു..മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ എതിർപ്പ് വിദ്വേഷമായി മാറി ..വിളിച്ചുവരുത്തി ബലം പ്രയോഗിച്ചു വിഷം കുടിപ്പിച്ചു..വിഷം അകത്ത് ചെന്നതോടെ തൽക്ഷണം യുവതി മരിച്ചു... കാമുകനെ അടിച്ചുകൊന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു

ഛത്തീസ്ഗഢിൽ ആണ് സംഭവം .. ഗരിയാബാദിൽ ഗർഭിണിയായ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആണ് ഇപ്പോൾ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത് . പ്രണയത്തിലായിരുന്ന ഇരുവരേയും യുവതിയുടെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ സഹോദരന്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

22കാരനായ ഭൂപേന്ദ്ര കന്‍വാറും 19കാരിയായ ദാമിനി സാഹുവുമാണ് കൊല്ലപ്പെട്ടത്. മെയ് 22 ന് രാത്രി കിടപ്പുമുറിയില്‍ വിഷംകഴിച്ച് മരിച്ചനിലയിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം യുവതിയുടെ വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് ഭൂപേന്ദ്രകുമാറിനെയും മരിച്ചനിലയില്‍ കണ്ടെത്തി. പ്രണയത്തിലായിരുന്ന ഇരുവരും ആത്മഹത്യ ചെയ്തതായിരിക്കാമെന്നായിരുന്നു പ്രാഥമിക നിഗമനം.

വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കമിതാക്കള്‍ ജീവനൊടുക്കിയതായിരിക്കാമെന്ന് നാട്ടുകാരും പറഞ്ഞു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദാമിനി ഗര്‍ഭിണിയാണെന്നും യുവാവിന് മര്‍ദനമേറ്റതായും കണ്ടെത്തിയതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കിടന്ന സ്ഥലത്ത് നിന്ന് ആത്മഹത്യയാണെന്ന് സാധൂകരിക്കുന്ന തെളിവുകളും ലഭിക്കാതിരുന്നതും സംശയത്തിനിടയാക്കിയിരുന്നു.

ഇതോടെയാണ് യുവതിയുടെ ബന്ധുക്കളിലേക്ക് അന്വേഷണം നീണ്ടത് . ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള ദാമിനിയുടെ പ്രണയബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ രണ്ടുപേരെയും കൊന്നുകളയാൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നുവത്രെ

മെയ് 22ന് ദാമിനയെ കാണാനായി വീട്ടിലെത്തിയ ഭൂപേന്ദ്ര കുമാറിനെ സഹോദരനും അമ്മാവനും ചേര്‍ന്ന് മുറിയിലിട്ട് മർദ്ദിച്ചു. ഇതിനിടെ ഭൂപേന്ദ്ര കുമാർ ബോധരഹിതനായതോടെ യുവതിയെ പ്രതികൾ ചേർന്ന് ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു.

വിഷം അകത്ത് ചെന്നതോടെ തൽക്ഷണം യുവതി മരിച്ചു. പിന്നാലെ ഭൂപേന്ദ്ര കുമാറിന്റെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു എന്ന് പിന്നീട് പോലീസിനോട് വീട്ടുകാർ തുറന്നു പറഞ്ഞു

വാതിൽ തുറക്കാതെ ആയപ്പോൾ ചവിട്ടി തുറന്നപ്പോഴാണ് യുവതിയെ മരിച്ചനിയിൽ കണ്ടെത്തിയതെന്നായിരുന്നു ബന്ധുക്കൾ ആദ്യം മൊഴി നൽകിയിരുന്നത്. എന്നാല്‍ പോലീസിന്റെ വിശദമായ ചോദ്യംചെയ്യലില്‍ പ്രതികൾ കുറ്റം ഏറ്റുപറഞ്ഞു.

മരിക്കുമ്പോള്‍ ദാമിനി സാഹു മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിന് ഗരിയാബാന്ദ് എസ്.പി. 10,000 രൂപ പരിതോഷികവും സമ്മാനിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (5 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (5 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (6 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (6 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (6 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (7 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (7 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (7 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (9 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (9 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (9 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (10 hours ago)

Malayali Vartha Recommends