Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

150ൽ അധികം ജീവനക്കാർക്ക് കോവിഡ്‌; ചരിത്രത്തിൽ ആദ്യമായി ഇന്ന് തമിഴ്‌നാട് സെക്രട്ടറിയേറ്റ് പ്രവർത്തനം നിർത്തി വെച്ച് അണുനാശിനി തളിച്ചു....

13 JUNE 2020 10:31 PM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

 

തമിഴ്‌നാട് സെക്രട്ടറിയേറ്റിൽ 150ൽ അധികം ജീവനക്കാർക്ക് കോവിഡ്‌, ചരിത്രത്തിൽ ആദ്യമായി ഇന്ന് സെക്രട്ടറിയേറ്റ് പ്രവർത്തനം നിർത്തി വെച്ച് അണുനാശിനി തളിച്ചു. തമിഴ്‌നാട്ടിൽ 3 മന്ത്രിമാരുടെ ഡ്രൈവർമാർക്ക് കോവിഡ് തമിഴ്നാട്ടിൽ ഇന്ന് 1989 പേർക്ക് കൂടി കൊവിഡ്. ഇന്ന് മരണം 30. ആകെ മരണം 397. ചെന്നൈയിൽ 1484 പുതിയ രോഗികൾ

1362 പേർ ഇന്ന് രോഗം ഭേദമായി ആശുപത്രി വിട്ടു തമിഴ്നാട്ടിൽ ആകെ രോഗികൾ 42687
ചെന്നൈയിൽ മാത്രം രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു ഇതോടെ ചെന്നൈയിൽ ആകെ രോഗികൾ 30408 ആയി.

രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചെന്നൈയില്‍ നിന്ന് തമിഴ്നാട്ടിലെ മറ്റ് ജില്ലകളിലേക്ക് ഇ- പാസ് നല്‍കുന്നത് നിര്‍ത്തിവെച്ചു. കൂടുതല്‍ ഇളവ് നല്‍കിയതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ചെന്നൈയിലുണ്ടാകുന്നത്. മരണനിരക്കും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും സമ്പൂര്‍ണ ലോക്ക് നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. ഏകോപന ചുമതലയുള്ള മന്ത്രിമാരും ഡോകടര്‍മാരുടെ വിദഗ്ധ സമിതിയും ഇക്കാര്യം ആവശ്യപ്പെട്ടു. കുറഞ്ഞത് 14 ദിവസത്തേക്ക് അടച്ചിടണമെന്നാണ് നിര്‍ദേശം.

കഴിഞ്ഞ പത്തു ദിവസത്തിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലെ 90-ഓളം ഡോക്ടര്‍മാര്‍ക്ക്. ഇതില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ കുറവാണെന്നും മറ്റുവിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ടെന്നും അധികൃതരെ ഉദ്ധരിച്ച് ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ചെന്നൈയിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ 500 കിടക്കകള്‍കൂടി വര്‍ധിപ്പിക്കാന്‍ ഒരുങ്ങവെയാണ് നിരവധി ഡോക്ടര്‍മാര്‍ക്ക് രോഗബാധ.

രണ്ടു ദിവസത്തിനകം 500ഓളം കിടക്കകള്‍ തയ്യാറാകുമെന്നാണ് അധികൃതര്‍ പറയുന്നത്. അതിനിടെ, തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സ്ഥിതി ദയനീയമാണെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് മാസത്തോളമായി ശരിയായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കുടുംബാംഗങ്ങളെ കാണാനോ കഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. വാട്‌സാപ്പ് അടക്കമുള്ളവയിലൂടെ മാത്രമാണ് പലരും കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നത്.

അതിനിടെ ചെന്നൈയിലെയും സമീപ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ 2000 നഴ്‌സുമാരെക്കൂടി സര്‍ക്കാര്‍ പുതുതായി നിയമിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ 81 റാപ്പിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ ടീമുകളെക്കൂടി വിന്യസിച്ചിട്ടുണ്ടെന്ന് ആരോഗ്യന്ത്രി സി വിജയഭാസ്‌കര്‍ പറഞ്ഞു. ചെന്നൈ കോര്‍പ്പറേഷന്‍ പരിധിയില്‍ വിന്യസിച്ചിട്ടുള്ള 173 മൊബൈല്‍ മെഡിക്കല്‍ സംഘങ്ങള്‍ക്ക് പുറമെയാണിത്.

പനി ക്യാമ്പുകള്‍ സംഘടിപ്പിക്കുക, കോവിഡ് രോഗികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയവയാണ് മെഡിക്കല്‍ സംഘങ്ങളുടെ ദൗത്യം. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ട് ഘട്ടങ്ങളായി ഡോക്ടര്‍മാരും നഴ്‌സുമാരും ലാബ് ടെക്‌നീഷ്യന്മാരും അടക്കം 9646 ഉം 2834 ഉം ആരോഗ്യ പ്രവര്‍ത്തകരെയാണ് അടുത്തിടെ സര്‍ക്കാര്‍ നിയമിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി അവകാശപ്പെട്ടു. ഇതുകൂടാതെയാണ് 2000 നഴ്‌സുമാര്‍ക്കുകൂടി നിയമന ഉത്തരവ് നല്‍കിയിട്ടുള്ളത്. ഇവര്‍ ഉടന്‍തന്നെ ജോലിക്ക് ഹാജരാകും.

ആറു മാസത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് 2000 നഴ്‌സുമാരുടെ നിയമനം. ഇവരെ ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം ജില്ലകളില്‍ നിയമിക്കും. ഇതോടെ ആശുപത്രികളിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കപ്പെടുമെന്നും ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (8 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (9 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (18 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (38 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (54 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (59 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends