Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

മാസ്‌ക് ധരിച്ചില്ലെങ്കില്‍ 5000 രൂപ പിഴയും ആറു മാസം തടവും .... കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനും ഒഡീഷയ്ക്കും പിന്നാലെ എപ്പിഡമിക് ആക്ടില്‍ ഭേദഗതി വരുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്

14 JUNE 2020 08:00 AM IST
മലയാളി വാര്‍ത്ത

More Stories...

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ഉത്തരാഖണ്ഡില്‍ ആറുമാസം തടവും 5000 രൂപ പിഴയും ലഭിച്ചേക്കാം. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയതായി ഒരു ദേശീയ ചാനല്‍ റിപ്പോര്‍ട്ടു ചെയ്തു. മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് എപ്പിഡമിക് ഡിസീസസ് ആക്ടിലെ രണ്ടും മൂന്നും വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിനും ഒഡീഷയ്ക്കും പിന്നാലെ എപ്പിഡമിക് ആക്ടില്‍ ഭേദഗതി വരുത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു.

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 5000 രൂപയാണ് പിഴ. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഡല്‍ഹിയില്‍ 1000 രൂപയും യു.പിയില്‍ 500 രൂപയും ഛത്തീസ്ഗഢില്‍ നൂറ് രൂപയും പിഴ നല്‍കേണ്ടിവരും. കോവിഡ് കേസുകള്‍ 1700 കടക്കുകയും 21 പേര്‍ മരിക്കുകയും ചെയ്തതോടെയാണ് ഉത്തരാഖണ്ഡ് മാസ്‌ക് ധരിക്കാത്തവര്‍ക്ക് തടവും പിഴയും ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്തിട്ടുള്ളത്. ക്വാറന്റീന്‍ ചട്ടങ്ങളും കടുപ്പിച്ചിട്ടുണ്ട്.അതെ സമയം കോവിഡ് 19 രോഗികള്‍ ധരിച്ച മാസ്‌ക് ഉപയോഗ ശേഷം എന്തു ചെയ്യണമെന്ന സംശയത്തിന് ഉത്തരവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം.

അഞ്ച് ശതമാനം വീര്യമുള്ള ബ്ലീച്ച് ലായനി ഉപയോഗിച്ചോ ഒരു ശതമാനം വീര്യമുള്ള സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനി ഉപയോഗിച്ചോ അണുവിമുക്തമാക്കിയ ശേഷം നശിപ്പിച്ചു കളയണമെന്നാണ് മന്ത്രാലയം ഉത്തരവില്‍ പറയുന്നത്. നിയന്ത്രണാതീതമായി കുന്നുകൂടിയാല്‍ ഇത്തരം മാസ്‌ക്കുകള്‍ ഇന്‍സിനറേറ്ററുകളില്‍ ഇട്ട് കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യുന്നതാവും ഉചിതമെന്നും മന്ത്രാലയം പുറത്തിറക്കിയ ചട്ടത്തില്‍ പറയുന്നു.

ഉപയോഗിച്ച മാസ്‌ക് ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കരുത്. കഴുത്തില്‍ തൂക്കിയിട്ടു നടക്കരുത്. 6 മുതല്‍ 8 വരെ മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കുന്നാണ് നല്ലത്. മാസ്‌ക് നീക്കം ചെയ്യുമ്പോള്‍ അണുബാധയ്ക്കു സാധ്യതയുള്ളതിനാല്‍ വള്ളിയില്‍ (സ്ട്രിങ്) പിടിച്ച് മാത്രമേ എടുക്കാവൂ.

സോപ്പും വെള്ളവും ഉപയോഗിച്ച് 40 സെക്കന്‍ഡ് കൈകഴുകിയാല്‍ വൈറസിനെ ഒരു പരിധിവരെ തടയാം. 70 ശതമാനം ആല്‍ക്കഹോള്‍ കലര്‍ന്ന സാനിറ്റൈസറാണെങ്കില്‍ 20 സെക്കന്‍ഡ് ഇരുകൈകളും കൂട്ടി തിരുമ്മുകയും വിരലുകള്‍ പരസ്പരം കോര്‍ത്ത് ലായനി തേച്ചു പിടിപ്പിക്കുകയും ചെയ്യണം. കൈകളില്‍ അഴുക്കു പറ്റിയിട്ടുണ്ടെങ്കില്‍ സോപ്പും വെള്ളവും മാത്രം ഉപയോഗിക്കുക.

ആരോഗ്യമുള്ള ആള്‍ മാസ്‌ക് ധരിക്കുന്നതുമൂലം രോഗ പ്രതിരോധം ലഭിക്കും എന്നതിന് ശാസ്ത്രീയ തെളിവില്ല. മറിച്ച് കൂടുതല്‍ സമയം മാസ്‌ക് ധരിക്കുന്നത് രോഗത്തിലേക്ക് വലിച്ചടുപ്പിക്കും. രോഗമില്ലാത്തവര്‍ മാസ്‌ക് ഉപയോഗിക്കുന്നതില്‍ മറ്റൊരു അപകടവുമുണ്ട്: മാസ്‌ക് ഉണ്ടെന്ന ധാരണയില്‍ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു കൈകഴുകുക എന്ന പ്രാഥമികവും സുപ്രധാനവുമായ കര്‍ത്തവ്യം മറന്നേക്കാം.പനി ബാധിച്ചവരും പനിയുണ്ടെന്ന് സംശയമുള്ളവരും മാസ്‌ക് ധരിക്കണം. കൈ കഴുകുകയും വേണം. ആശുപത്രിയില്‍ പോകുന്നവരും രോഗിയെ ശുശ്രൂഷിക്കുന്നവരും രോഗം സംശയിക്കുന്നവരുടെ ബന്ധുക്കളും 3 പാളികളുള്ള മെഡിക്കല്‍ മാസ്‌ക് ധരിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (8 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (9 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (18 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (38 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (54 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (59 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (2 hours ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends