കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു വയസ്സുകാരിയുടെ തല കുക്കറിനകത്തു കുടുങ്ങി... നിലവിളിച്ച കുട്ടിയെയും കൊണ്ട് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തല പുറത്തെടുക്കാനായില്ല, ഒടുവില്‍....

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു വയസ്സുകാരിയുടെ തല കുക്കറിനകത്തു കുടുങ്ങി... നിലവിളിച്ച കുട്ടിയെയും കൊണ്ട് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തല പുറത്തെടുക്കാനായില്ല . രാജ്‌കോട്ടിലെ ഭാവ്‌നഗറില്‍ പ്രിയാന്‍ഷി വാലാ എന്ന കുഞ്ഞിന്റെ തലയാണ് കുക്കറിനുള്ളിലായത്.
ഭാവ് നഗറിലെ പിര്‍ച്ചാല സ്ട്രീറ്റില്‍ താമസിക്കുന്ന ധര്‍മികഭായ് വാലയുടെ മകളാണ് പ്രിയാന്‍ഷി. കുഞ്ഞിനെ അച്ഛനമ്മമാര്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഓര്‍ത്തോ പീഡിയാട്രിക് മുതല്‍ പീഡിയാട്രിക് വിഭാഗത്തിന് വരെ കുഞ്ഞിന്റെ തല പുറത്തെടുക്കാനായില്ല. ഒടുവില്‍ കുക്കര്‍ മുറിച്ച് തല പുറത്തെടുക്കാന്‍ ഡോക്ടര്‍മാരുടെ സംഘം തീരുമാനിക്കുകയായിരുന്നു. 45 മിനിറ്റ് നീണ്ട ശ്രമഫലത്തിനൊടുവിലാണ് കുക്കര്‍ മുറിച്ച് കുഞ്ഞിന്റെ തല പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















