Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ബംഗാളില്‍ ഇടത് പക്ഷം തകര്‍ന്നടിഞ്ഞിരിക്കുകയാണ് ഇനി നിയമസഭ കാണാന്‍ കോണ്‍ഗ്രസ് കനിയണം! ഒരിക്കല്‍ ചുവപ്പ് കൊട്ടയെന്ന് അറിയപ്പെട്ട പശ്ചിമ ബംഗാളില്‍ ഇടത് പക്ഷം ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍

14 JUNE 2020 10:17 AM IST
മലയാളി വാര്‍ത്ത

ബംഗാളില്‍ ഇടത് പക്ഷം തകര്‍ന്നടിഞ്ഞിരിക്കുകയാണ് ഇനി നിയമസഭ കാണാന്‍ കോണ്‍ഗ്രസ് കനിയണം! ഒരിക്കല്‍ ചുവപ്പ് കൊട്ടയെന്ന് അറിയപ്പെട്ട പശ്ചിമ ബംഗാളില്‍ ഇടത് പക്ഷം ഇന്ന് നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. സംസ്ഥാനത്ത് ബിജെപി കടന്ന് കയറിയതോടെ ഇടതുപക്ഷം അപ്രസക്തമായിരിക്കുകയാണ്. സിപിഎം,സിപിഐ,ഫോര്‍വെര്‍ഡ് ബ്ലോക്ക്,ആര്‍.എസ്.പി എന്നീ പാര്‍ട്ടികള്‍ അടങ്ങുന്നതാണ് പശ്ചിമ ബംഗാളിലെ ഇടത് പക്ഷം.
ബംഗാളില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയതോടെ ഇടത് പക്ഷത്തിന്റെ തകര്‍ച്ച തുടങ്ങുകയായിരുന്നു.നന്ദിഗ്രാമിലും സിന്ഗൂരിലും കൃഷി ഭൂമി വ്യവസായ ആവശ്യത്തിന് ഏറ്റെടുത്തതോടെ ആരംഭിച്ച കര്‍ഷക പ്രക്ഷോഭം ഇടത് പക്ഷത്തിന്റെ തകര്‍ച്ചയുടെ ആക്കം കൂട്ടുകയും ചെയ്തു,

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഒരു സീറ്റില്‍ പോലും വിജയം നേടുന്നതിന് ഇടത് മുന്നണിക്ക് കഴിഞ്ഞില്ല.

തൃണമൂല്‍ കോണ്‍ഗ്രസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ബിജെപി സംസ്ഥാനത്ത് അധികാരം പിടിച്ചെടുക്കുന്നതിനുള്ള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്നു.മികച്ച ആസൂത്രണത്തോടെയാണ് ബിജെപിയുടെ പ്രവര്‍ത്തനം.ജനകീയ മുഖങ്ങള്‍ ഇല്ല എന്ന കുറവ് മറികടന്ന ബിജെപിക്ക് ഇന്ന് സംസ്ഥനത്തെ തങ്ങളുടെനേതാക്കളൊക്കെ ജനകീയരാണെന്ന് പറയുന്നതിന് കഴിയുന്നുമുണ്ട്.

എന്നാല്‍ പശ്ചിമ ബംഗാളില്‍ തങ്ങളുടെ അടിത്തറ എങ്ങനെ തകര്‍ന്നു എന്ന് ഇനിയും മനസിലാക്കുന്നതിന് ഇടത് മുന്നണിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.രണ്ടാം നിര നേതാക്കളെ വളര്‍ത്തി കൊണ്ട് വരുന്നതിന് സിപിഎം ന് കഴിഞ്ഞില്ല എന്ന ആക്ഷേപം ഉയരുമ്പോള്‍ തന്നെ കാലത്തിനനുസരിച്ച് മാറുന്നതിന് പാര്‍ട്ടിക്ക് കഴിഞ്ഞോ എന്ന ചോദ്യവും ഉയരുന്നു.പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നത് മനസിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണ് പാര്‍ട്ടിയുടെ പതനത്തിന് കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നത്,


അതേസമയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ്സും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ തങ്ങളുടെ പ്രതിനിധികളെ നിയമസഭയില്‍ എത്തിക്കാന്‍ സിപിഎം ന് നന്നായി വിയര്‍ക്കേണ്ടി വരും,കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുകയാണെങ്കില്‍ അത് ചെറിയ ആശ്വാസം നല്‍കുമെന്ന് ചില ഇടത് നേതാക്കള്‍ കണക്ക് കൂട്ടുന്നു.എന്നാല്‍ കോണ്‍ഗ്രസ് മമതാ ബാനര്‍ജിയുടെ തൃണമൂലുമായി സഖ്യം രൂപീകരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.
ഒരിയ്ക്കല്‍ മൃഗീയ ഭൂരിപക്ഷത്തില്‍ പശ്ചിമ ബംഗാള്‍ ഭരിച്ച ഇടത് പാര്‍ട്ടികള്‍ക്ക് ഇപ്പോള്‍ നിയമസഭ കാണണമെങ്കില്‍ മറ്റ് പാര്‍ട്ടികളുടെ കാരുണ്യം ലഭിക്കണം എന്ന അവസ്ഥയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends