സുഹൃത്തിനെ വിളിച്ച് അവസാനമായി പറഞ്ഞു ഇനി ഇല്ല ഞാൻ ജീവനെടുക്കാൻ പോകുകയാണ്... സുഹൃത്തുക്കള്‍ക്ക് മെസേജ് അയച്ച ശേഷം കോഴിക്കോട് സ്വദേശി ബംഗളൂരുവില്‍ ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

ജീവനൊടുക്കാന്‍ പോവുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ച ശേഷം മലയാളി യുവാവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു.
കോഴിക്കോട് മണ്ണൂര്‍ സ്വദേശി അജീഷ് കെ വിജയന്‍ എന്ന 30കാരനാണ് മരിച്ചത്. ബംഗളൂരുവില്‍ ഐടി ജീവനക്കാരനായിരുന്നനു അജീഷ്.
മരുതി നഗറിലാണ് അജീഷ് താമസിച്ചിരുന്നത്.
ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ താമസ സ്ഥലത്ത് നിന്നും പോയിരുന്നു. രാവിലെ ഒമ്ബത് മണി ആയതോടെ ജീവനൊടുക്കാന്‍ പോവുകയാണെന്ന് ഫോണില്‍ അറിയിച്ചു.
പിന്നീട് പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സുഹൃത്തുക്കള്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് മഡിവാള പോലീസില്‍ ഇവര്‍ വിവരം അറിയിച്ചു.
വൈകുന്നേരം നാല് മണിയോടെ ഹൊറമാവ് റെയിലേ പാലത്തിന് അടുത്ത് നിന്നും അജീഷിന്റെ മൃതദേഹം കണ്ടെത്തി.
മേയ് 16നാണ് അജീഷ് മാരുതിനഗറിലെ താമസസ്ഥലത്തെത്തിയത്. ഈമാസം 16ന് ഒഴിയുമെന്ന് അറിയിച്ചിരുന്നതായി കെട്ടിട ഉടമ പറഞ്ഞു.
https://www.facebook.com/Malayalivartha






















