എഞ്ചിനിയറുടെ മരയണം, തമഴ്‌നാട് മന്ത്രി അറസ്റ്റില്‍

തിരുനെല്‍വേലിയില്‍ എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ മുത്തു കുമാരസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുന്‍ കൃഷി മന്ത്രി എസ്.എസ്. കൃഷ്ണമൂര്‍ത്തിയെ ക്രൈംബ്രാഞ്ച് സി.ഐ.ഡി വിഭാഗം ശനിയാഴ്ച രാത്രി അറസ്റ്റു ചെയ്തു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കൃഷിവകുപ്പിലെ സെന്തില്‍ എന്ന ജീവനക്കാരനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 20നാണ് കുമാരസ്വാമി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. കൃഷിവകുപ്പില്‍ ഏഴ് ഡ്രൈവര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി മുത്തു കുമാരസ്വാമിയുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് ആരോപണം. മന്ത്രിയുടെ ഓഫീസ് സ്റ്റാഫ് 14 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ക്ക് കുമാരസ്വാമി പരാതി നല്‍കിയിരുന്നു. വകുപ്പില്‍ 14 ജീവനക്കാരെ നിയമിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ 14 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പെന്‍ഷന്‍ പറ്റാന്‍ അനുവദിക്കില്ലെന്ന് ഒഫീസ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി കുമാരസ്വാമിയുടെ സുഹൃത്തുക്കളും പറഞ്ഞു.
കുമാരസ്വാമിയുടെ മരണത്തെ തുടര്‍ന്ന് പ്രതിപക്ഷമായ ഡി.എം.കെ, കോണ്‍ഗ്രസ്, പി.എം,കെ അടക്കമുള്ള പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ രംഗത്ത് വന്നു. പ്രതിഷേധം ശക്തമായതോടെ കൃഷ്ണമൂര്‍ത്തിയെ മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയിലെ പദവികളില്‍ നിന്നും അണ്ണാ ഡി.എം.കെ ഒഴിവാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















